1 GBP = 107.80
breaking news

വെയിൽസിലെ ക്നാനായ ജനതയ്ക്ക് അനുഗ്രഹമായി മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം.

വെയിൽസിലെ ക്നാനായ ജനതയ്ക്ക് അനുഗ്രഹമായി മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം.

സഖറിയ പുത്തൻകളം

വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം വെയിൽസിലെ ക്നാനായ ജനതയ്ക്ക് അനുഗ്രഹം ആവുകയും മിഷൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലത കൈവരിക്കുവാനും സാധിച്ചു. മർ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ ആവേശത്തോടെയാണ് വെൽസിലെ സെൻറ് ആൻറണീസ് ക്നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷൻ ഇടവക അംഗങ്ങൾ സ്വീകരിച്ചത്. പ്രൊപോസ്റ് മിഷൻ രൂപീകരണത്തിന്റെ അഞ്ചാമത് വാർഷികവും പരിശുദ്ധ ദൈവമാതാവിന്റെ അമലോൽഭവ തിരുനാളും ഭക്തിസാന്ദ്രമായി ആചരിച്ചു. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച് ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ സജി മലയിൽ പുത്തൻപുരയിൽ, ഫാദർ ഫാദർ സിറിൽ എന്നിവർ സഹ കാർമികരായിരുന്നു.

വിവാഹത്തിൻറെ 25 വർഷങ്ങൾ പൂർത്തിയായവരെയും മിഷൻ രൂപീകരിച്ചതിനു ശേഷം അഞ്ചു വർഷത്തിൽ താഴെ വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും ജപമാലകൾ നൽകി ആദരിച്ചു.

തുടർന്നുനടന്ന സ്വീകരണയോഗത്തിൽ സഭാ സമുദായ വിഷയങ്ങളിൽ അംഗങ്ങൾക്കുണ്ടായ സംശയങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നൽകിയത് വഴി സംശയ നിവാരണത്തിന് ഉപകാരമായി. സഭാ സംവിധാനങ്ങളോട് ചേർന്ന് കൂട്ടായ്മയിൽ വളരുമ്പോൾ വരും തലമുറയ്ക്ക് ഉപകാരപ്രദമാകുന്ന സാമുദായ സ്നേഹം നൽകുവാൻ ഓരോരുത്തർക്കും സാധിക്കുമെന്ന് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് ഓർമിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more