1 GBP = 104.27
breaking news

ജോജു 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷത്തിലേക്ക്; ഒപ്പം പ്രതിഫലം കുറച്ച് ടൊവിനൊയും

ജോജു 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷത്തിലേക്ക്; ഒപ്പം പ്രതിഫലം കുറച്ച് ടൊവിനൊയും

പ്രതിഫലം കുറയ്ക്കാന്‍ തയാറായി ടൊവിനൊയും ജോജുവും. മോഹന്‍ലാല്‍ അടക്കമുളള മുന്‍നിര നായകന്മാര്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറായപ്പോഴും ചില നടന്‍മാര്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറായിരുന്നില്ല എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന ഉപസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ജോജു ജോര്‍ജ്ജ് പുതിയ ചിത്രത്തിനായി അമ്പത് ലക്ഷം രൂപയും, ടൊവിനൊ തോമസ് ഒരു കോടി രൂപയും ഈടാക്കുന്നുവെന്നായിരുന്നു പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിഫലം കുറക്കണമെന്ന തീരുമാനം ലംഘിച്ചതിനാല്‍ ടൊവിനൊയുടെയും ജോജുവിന്റെയും സിനിമകളുടെ ചിത്രീകരണാനുമതി പിന്‍വലിക്കുമെന്നും നിര്‍മ്മാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനെത്തുടര്‍ന്ന്  നടന്‍ ജോജു ജോര്‍ജ്ജ് പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി കുറച്ചു. ഒപ്പം ടൊവിനൊയും തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും അറിയിച്ചു. സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ്    ടൊവിനൊയുടെ നിലപാട്. കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിക്കുമെന്നും ടൊവിനൊ പറഞ്ഞതായി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരെ നിയന്ത്രിക്കണമെന്ന് കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന ഫെഫ്കക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more