1 GBP = 104.15
breaking news

ജോൺസൺ മാണിയുടെ മാതാവ് നാട്ടിൽ നിര്യാതയായി….

ജോൺസൺ മാണിയുടെ മാതാവ് നാട്ടിൽ നിര്യാതയായി….

പീറ്റർബറോ നിവാസിയും കേരളാ പോലീസ് ഉദ്യോസ്ഥനുമായ ജോൺസൺ മാണിയുടെ മാതാവും കോലഞ്ചേരി കറുകപ്പിള്ളിപരത്തിപ്പിള്ളി കരക്കോനയിൽ പരേതനായ  ചാക്കോ മാണിയുടെ ഭാര്യയുമായ അന്നമ്മ മാണി (86) നിര്യാതയായി. പരേത കടക്കനാട് ഇടശ്ശേരി കുടുംബാംഗമാണ്.  മക്കൾ : ലീല, ബേബി, ജോൺസൺ (പീറ്റർബറോ, യുകെ)  മരുമക്കൾ യാക്കോബ് (കുന്നയ്ക്കൽ), ഷൈനി ബേബി (മഴുവന്നൂർ), ടെസ്സി ജോൺസൺ (യുകെ). കൊച്ചു മക്കൾ : അദീന അന്ന ജോൺസ് , ബേസിൽ മാണി ജോൺസ്, അനഘ എൽസ ബേബി, അഖിത എൽസ ബേബി, അനിമോൾ ജേക്കബ്, അന്ന ജേക്കബ്.

സംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച (9/2/22) വൈകുന്നേരം 3 PM ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കറുകപ്പിള്ളി സെൻ്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിക്കുന്നതാണ്.

ജോൺസൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. മാതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more