1 GBP = 107.71
breaking news

ഹാർലോയിൽ മലയാളി മരണമടഞ്ഞു; വിട പറഞ്ഞത് ഹാർലോ മലയാളികൾക്ക് ഏവർക്കും സുപരിചിതനായ കോട്ടയം സ്വദേശിയായ ജോബി

ഹാർലോയിൽ മലയാളി മരണമടഞ്ഞു; വിട പറഞ്ഞത് ഹാർലോ മലയാളികൾക്ക് ഏവർക്കും സുപരിചിതനായ കോട്ടയം സ്വദേശിയായ ജോബി

ഹാർലോയിൽ മലയാളി മരണമടഞ്ഞു. ഹാര്‍ലോയില്‍ അപ്രതീക്ഷിതമായി വിടപറഞ്ഞ ജോബി ജോയിയുടെ വേർപാട് അത്രയധികം ആശങ്കയാണ് ഇവിടത്തെ മലയാളി സമൂഹത്തിൽ ഉളവാക്കിയിട്ടുള്ളത്. കേവലം അമ്പതു വയസ്സുപോലും തികയ്ക്കും മുമ്പാണ് ജോബി ജോയിയുടെ മടക്കം. ഹാര്‍ലോ മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി ജോബി ഇന്നലെ രാവിലെ പത്തരമണിയോടെയാണ്  വിടപറഞ്ഞത്. അവധിയ്ക്ക് നാട്ടിലെത്തിയ ഭാര്യ തിരിച്ചെത്തും മുമ്പേയാണ് ഹൃദയം തകർക്കുന്ന വേർപാട്. കോട്ടയം പേരൂര്‍ കരിയട്ടുപുഴ വീട്ടില്‍ ജോയിയുടെ മകനാണ് ജോബി. വര്‍ഷങ്ങളായി ഹാര്‍ലോയില്‍ കുടുംബസമ്മേതം താമസിക്കുന്ന ജോബി മലയാളി അസോസിയേഷൻ പ്രവർത്തങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ഹാർലോ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്നു.

ഇന്നലെ രാവിലെ 9:30 ന് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോബി സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ വീട്ടില്‍ എത്തിച്ചേര്‍ന്നെങ്കിലും പൂട്ടിക്കിടന്ന വീടിനുള്ളിലേയ്ക്ക് പ്രവേശിക്കുവാന്‍ സാധിച്ചില്ല. വീട് തുറക്കാൻ ജോബിയോട് ‘കതകിൽ മുട്ടിവിളിച്ച് പറഞ്ഞെങ്കിലും മറുപടിയുണ്ടായില്ല.  അതിന് മുന്‍പേ കുഴഞ്ഞുവീണ ജോബിയുടെ ബോധംപോയതായി കരുതുന്നു. സംശയം തോന്നിയ സുഹൃത്ത് ഉടന്‍തന്നെ ആബുലന്‍സ് വിളിച്ചു. പാരാ മെഡിക്കല്‍സ് എത്തി വീടിന്റെ പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന ജോബിയെയാണ് കണ്ടത്. പാരാമെഡിക്കുകൾ അതിവേഗം ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ നടത്തിയെങ്കിലും  രക്ഷിക്കുവാന്‍ സാധിച്ചില്ല. ജീവൻ നഷ്ടപ്പെട്ടുവെന്ന് അവർ അറിയിച്ചതിനെ തുടർന്ന് ഡോക്ടര്‍ വീട്ടിലെത്തി രാവിലെ 10:30 മണിയോടുകൂടി മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ മേഴ്സിയ നാട്ടില്‍ നിര്‍ത്തി കുട്ടികള്‍ക്ക് സ്കൂളുതുറക്കുന്നതിനാല്‍ ജോബിയും ആണ്‍കുട്ടികളായ ജെറോമും ജെര്‍മിയും നേരത്തെ യുകെയിലേയ്ക്ക് വരുകയായിരുന്നു. ഭാര്യ തിരിച്ചെത്തുന്നതുവരെ കാത്തിരിക്കുവാൻ ജോബിക്ക് കഴിഞ്ഞില്ല. ഭർത്താവിന്റെ ആകസ്മിക വിയോഗ വാർത്തയറിഞ്ഞ് ഹൃദയം തകർന്ന അവസ്ഥയിലാണ് ഭാര്യ മേഴ്സിയിപ്പോൾ.

തികച്ചും ആരോഗ്യവാനായിരുന്നു ജോബിയെന്ന്  സുഹൃത്തുക്കള്‍ പറയുന്നു.  രാത്രിയിൽ സ്ഥിരമായി ബാഡ്മിന്റല്‍ കളിക്കാറുള്ള ജോബിക്ക് പറയത്തക്ക അസുഖങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമ്പതാം പിറന്നാള്‍ ആഘോഷിക്കുവാനൂള്ള തയ്യാറെടുപ്പിലായിരുന്നു ജോബിയും കുടുംബവുമെന്ന്  സുഹൃത്തുക്കൾ വേദനയോടെ പറഞ്ഞു.

ഹാര്‍ലോ മലയാളി അസോസിയേഷന്റെ ഫൗണ്ടർ മെംബേഴ്സിൽ ഒരാളും നാളിതു വരെ ഉള്ള പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകളും നടത്തി വരുന്ന ഏവരുടെയും പ്രിയപ്പെട്ട ജോബി ചേട്ടന്റെ അപ്രതീക്ഷിത വേർപാട് അതുകൊണ്ടുതന്നെ അവർക്കും തീരാനൊമ്പരമായി.  എല്ലാ ആഘോഷ പരിപാടികളിലും മുൻ നിരയിൽ ഓടിനടന്നിരുന്നു  ജോബി. പൊതുദർശനത്തിനുശേഷം ജോബിയുടെ സംസ്കാരച്ചടങ്ങുകൾ യുകെയില്‍ നടത്തുവാനാണ് തീരുമാനം. ഭാര്യ മേഴ്സിയും ജോബിയുടെ മാതാവും നാട്ടില്‍ നിന്ന് എത്തിചേരുന്നതിനു ശേഷം സംസ്കാര ചടങ്ങുകൾക്ക് യുകെ ഹാർലോയിൽ നടത്താൻ ആണ് പ്ലാൻചെയ്യ്തിരിക്കുന്നത്

ജോബിയുടെ ആകസ്മിക വേർപാടിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരുങ്ങാത്തറ, നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി, ട്രഷറർ സാജൻ പടിക്കമാലിൽ, ജോയിന്റ് ട്രെഷർ ബിബിൻ ആഗസ്തി, വൈസ് പ്രസിഡന്റ്മാരായ ജോസ് അഗസ്റ്റിൻ, നിഷ കുര്യൻ, ജോയിന്റ് സെക്രട്ടറി മാരായ ബിബിരാജ് രവീന്ദ്രൻ, സന്ധ്യ സുധി, കലാമേള കോഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ, സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ, വള്ളം കളി കോഡിനേറ്റർ പ്രവീൺ ലോനപ്പൻ, ചാരിറ്റി കോഡിനേറ്റർ ജിജി മാത്യു, ജോബിയുടെ ആകസ്മിക വേർപാടിൽ ഹാര്‍ലോ അസോസിയേഷന്‍ പ്രസിഡന്റ് ഷിന്റോ സ്‌കറിയയും, സെക്രട്ടറി ജോബ് കുരുവിള, ഹാർലോ മലയാളി അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more