1 GBP = 104.15
breaking news

പോർട്ട്സ്മൗത്തിൽ മലയാളി നഴ്സ് ജെസി ജോൺ സൺ നിര്യാതയായി. വിടവാങ്ങിയത് സൗമ്യതയുടെ പര്യായമായിരുന്ന കുടുംബിനി.

പോർട്ട്സ്മൗത്തിൽ മലയാളി നഴ്സ് ജെസി ജോൺ സൺ നിര്യാതയായി. വിടവാങ്ങിയത് സൗമ്യതയുടെ പര്യായമായിരുന്ന കുടുംബിനി.

കോട്ടയം കുമരകം പുത്തൻകളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്‌സ്മൗത്തിൽ വച്ച് നിര്യാതയായി. ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

സംസ്കാരം പിന്നീട് നടത്തും. മകൾ: ചിന്നു അജോ, മകൻ: കെവിൻ ജോൺസൺ, മരുമകൻ: അജോ കൂന്തമറ്റത്തിൽ. പരേത സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴിക്കുന്നേലിൻെറ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: അന്നമ്മ മാത്യു, ലൂക്കോസ് തോമസ്, ടെസി ജിമ്മി, ടോം സാജൻ

ആരോടും പരിഭവമില്ലാതെ ഒന്നിനെക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് പ്രിയ സഹോദരി വിട പറഞ്ഞതായി പ്രൊഫ. ബാബു പൂഴിക്കുന്നേൽ ജെസി ജോൺസനെ അനുസ്മരിച്ചു.

ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more