1 GBP = 104.23
breaking news

ജെറമിഹണ്ടിന് എന്‍എച്ച്എസിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, എന്‍എച്ച്എസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വിഖ്യാത ശാസ്ത്രജ്ഞന്‍

ജെറമിഹണ്ടിന് എന്‍എച്ച്എസിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, എന്‍എച്ച്എസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വിഖ്യാത ശാസ്ത്രജ്ഞന്‍

എന്‍എച്ച്എസിന്റെ പേരില്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സും ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലുള്ള വാക് പോര് തുടരുന്നു. എന്‍എച്ച്എസിനെ കുറിച്ച് ജെറമി ഹണ്ടിന് ഒന്നുമറിയില്ലെന്ന് തുറന്നടിച്ച ഹോക്കിംഗ്‌സ് എന്‍എച്ച്എസ് തകര്ഡന്നുകൊണ്ടിരിക്കുകയാണ് എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടി. മതിയായ ഫണ്ടില്ലാത്തതാണ് എന്‍എച്ച്എസിന്റെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടാനും ഹോക്കിംഗ് മറന്നില്ല.

എന്‍എച്ച്എസിലെ ഫണ്ടിംഗ്, മാനേജിംഗ് രീതികളില്‍ വന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ട് ഹണ്ട് സ്റ്റീഫന്‍ ഹോക്കിംഗ്‌സിനെഴുതിയ കത്തിന് മറുപടിയായിട്ടാണ് വിഖ്യാത ഫിസിസിറ്റ് ആയ ഹോക്കിംഗ്‌സ് ഇത്തരത്തില്‍ പറഞ്ഞത്. ഗവണ്‍മെന്റ് തങ്ങള്‍ക്ക് അനൂകൂലമായ കാര്യങ്ങള്‍ മാത്രമാണ് എന്‍എച്ച്എസിന്റെ കാര്യത്തില്‍ കാണുന്നത് എന്ന് കഴിഞ്ഞയാഴ്ച ഹോക്കിംഗ്‌സ് കുറ്റപ്പെടുത്തിയിരുന്നു. ഫണ്ടിംഗ് വെട്ടിക്കുറച്ചത് വഴി ശാസ്ത്രത്തെ ബഹുമാനിക്കാതിരിക്കുകയും അതുവഴി ആരോഗ്യസേവനത്തെ ദുര്‍ബലമാക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഫണ്ടില്ലാത്തതും ജോലിഭാരവും കാരണം സ്റ്റാഫുകളുടെ ധാര്‍മ്മിക ഉത്തരവാദിത്വം കുറയുകയും സോഷ്യല്‍ കെയര്‍ തകര്‍ച്ചയുടെ വക്കിലാവുകയും ചെയ്തു.

എന്‍എച്ച്എസ് യുഎസ് ശൈലിയിലുള്ള ഇന്‍ഷ്വറന്‍സ് സംവിധാനത്തിലേക്ക് പോകുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹം എന്‍എച്ച്എസിനെതിരേ രംഗത്ത് എത്തിയത്. സ്റ്റാഫുകള്‍ ഇല്ലാത്തതിനാല്‍ മാത്രം പ്രതിവര്‍ഷം 11000ത്തോളം രോഗികള്‍ എന്‍എച്ച്എസില്‍ മരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ സാധൂകരിക്കുന്ന നിരവധി പഠനങ്ങള്‍ നടന്നെങ്കിലും അതെല്ലാം ഹണ്ട് അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോക്കിംഗ്‌സിന്റെ ശക്തമായ വിമര്‍ശനത്തെ തുടര്‍ന്ന് ഹണ്ട് സണ്‍ഡേ ടെലഗ്രാഫില്‍ ഹോക്കിംഗ്‌സിന് മറുപടി എഴുതിയിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് എന്‍എച്ച്എസിനെതിരേ ഹോക്കിംഗ്‌സ് ഉന്നയിക്കുന്നതെന്നായിരുന്നു ഹണ്ടിന്റെ മറുപടി. ഇതിനുള്ള മറുപടിയായിട്ടാണ് ഹോക്കിംഗ്‌സ് ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ലേഖനമെഴുതിയിരിക്കുന്നത്. ഒരു രോഗിയെന്ന നിലയില്‍ ആശുപത്രികളില്‍ ഏറെ സമയം ചെലവഴിക്കേണ്ടിവന്ന വ്യക്തിയെന്ന നിലയില്‍ സേവനത്തില്‍ ഉണ്ടാകുന്ന ഓരോ പുരോഗതിയേയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നു ംഎന്നാല്‍ ആഴ്ചയില്‍ ഏഴ് ദിവസത്തെ സേവനത്തെ കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നുവെന്നും ഹോക്കിംഗ്‌സ് ചൂണ്ടിക്കാട്ടി. നിലവിലെ റിസോഴ്‌സുകള്‍ ഇതിന് മതിയാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എച്ച്എസ് മാനുഷികമായ പ്രതിസന്ധി നേരിടുന്നുവെന്നതിനെ തള്ളിക്കളയാന്‍ ഹണ്ട് പ്രാകൃതമായ കണക്കുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ടിംഗിനെ കുറിച്ച് ഹണ്ട് പറഞ്ഞ കാര്യത്തിലും ഹോക്കിംഗ് ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. എന്‍എച്ച്എസില്‍ നിലവിലുള്ളത് റെക്കോര്‍ഡ് ഫണ്ടിംഗ് ആണ് എന്നാണ് ഹണ്ട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. റെക്കോര്‍ഡ് ഫണ്ടിംഗ് എന്നാല്‍ അതിനര്‍ത്ഥം മതിയായ അളവിലുള്ള ഫണ്ടിംഗ് എന്നല്ലെന്ന് ഹണ്ട് മനസ്സിലാക്കണം. എന്‍എച്ച്എസിന് ആവശ്യത്തിന് ഫണ്ടോ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലെന്നതിന് ശക്തമായ തെളിവുകളുണ്ട്. ദിനം പ്രതി എന്‍എച്ച്എസിന്റെ അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണ്. 2015-16 ല്‍ മാത്രം 2.4 ബില്യണ്‍ പൗണ്ടിന്റെ കമ്മിയാണ് എന്‍എച്ച്എസ് ബജറ്റിലുണ്ടായിരുന്നത്. ഇത് മുന്‍പെങ്ങുമില്ലാത്ത വിധം വലുതാണ്. 2018-19 ആകുമ്പോഴേക്കും എന്‍എച്ച്എസ് ഓരോ വ്യക്തിയ്ക്കും ചെലവാക്കുന്ന തുകയില്‍ കാര്യമായ കുറവുണ്ടാകുമെന്നും ഹോക്കിംഗ് ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more