1 GBP = 104.27
breaking news

ബാങ്കില്‍ പോയത് സ്വകാര്യ ആവശ്യത്തിന്, തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും’; പ്രതികരണവുമായി മന്ത്രി ഇ. പി ജയരാജന്റെ ഭാര്യ

ബാങ്കില്‍ പോയത് സ്വകാര്യ ആവശ്യത്തിന്, തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും’; പ്രതികരണവുമായി മന്ത്രി ഇ. പി ജയരാജന്റെ ഭാര്യ

കോവിഡ് ക്വാറന്റെയിനില്‍ കഴിയവെ പ്രോട്ടോക്കോൾ ലംഘിച്ച് ബാങ്ക് സന്ദർശിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ഇപി ജയരാജന്റെ ഭാര്യ ഇന്ദിര. വ്യക്തിപരമായ ആവശ്യത്തിനാണ് ബാങ്കില്‍ പോയതെന്നും തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഭാര്യ പ്രതികരിച്ചു. കോവിഡ് പരിശോധനയുടെ ഭാഗമായി സ്രവ പരിശോധന നടത്തിയ ശേഷമാണ് ബാങ്കില്‍ പോയത്. ഇതിനെ ക്വാറന്റൈന്‍ ലംഘനമായി കാണാനാവില്ലെന്നുമാണ് ഇന്ദിര പറയുന്നത്.

സെപ്റ്റംബര്‍ പത്തിന് വൈകീട്ടാണ് പികെ ഇന്ദിര ബാങ്കിലെത്തിയത്. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് പികെ ഇന്ദിര കണ്ണൂരിലെ കേരള ബാങ്കിലെത്തിയത്. അടുത്ത ദിവസം പരിശോധനാഫലം വന്നപ്പോൾ മന്ത്രിയുടെ ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്ന്  ബാങ്കിൽ വെച്ച് ഇന്ദിരയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് ജീവനക്കാർ ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഇന്ദിരയുടെ ബാങ്കിലെ സന്ദർശനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തുകയും ചെയ്തു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ പി ജയരാജന്റെ മകൻ കൈപ്പറ്റിയെന്ന ആരോപണത്തിനിടെയാണ് മന്ത്രിയുടെ ഭാര്യയുടെ ലോക്കർ തുറക്കൽ വാർത്തകളിൽ‌ ഇടം പിടിക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മന്ത്രിപത്നിയുടെ ബാങ്ക് സന്ദർശനത്തിൻ്റെ വിവരങ്ങൾ ശേഖരിച്ചെന്ന വിവരം പുറത്തു വരുന്നത്. ഇന്ദിരയുടെ ബാങ്ക് സന്ദർശനത്തിൽ വിശദീകരണം തേടി എൻഫോഴ്സ്മെൻ്റ് ഏജൻസി ബാങ്കിനെ ബന്ധപ്പെട്ടെന്നാണ് സൂചന.

ഇന്ദിരയുടെ ബാങ്കിലെ സന്ദര്‍ശനം വിവാദമായതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. തിടുക്കപ്പെട്ട് ലോക്കറില്‍ നിന്ന് വ്യവസായ മന്ത്രിയുടെ ഭാര്യ എന്ത് സാധനമാണ് എടുത്തെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച് ചോദ്യം.

ഇത്ര തിടുക്കപ്പെട്ട് ബാങ്കില്‍ പോകേണ്ട ആവശ്യം എന്തായിരുന്നു. ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ചട്ടലംഘനം നടത്തി. പുതിയ സംഭവങ്ങള്‍ കോടിയേരി ബാലകൃഷ്ണന്റെയും ഇ പി ജയരാജന്റെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more