1 GBP = 104.20
breaking news

ജയൻ കരുമത്തലിന്   വെള്ളിയാഴ്ച കേംബ്രിഡ്ജിൽ യാത്രാമൊഴിയേകും…

ജയൻ കരുമത്തലിന്   വെള്ളിയാഴ്ച കേംബ്രിഡ്ജിൽ യാത്രാമൊഴിയേകും…

കേംബ്രിഡ്ജ്: കേംബ്രിഡ്ജിൽ ജൂൺ 8 ന് മരണമടഞ്ഞ  പാലക്കാട് സ്വദേശിയായ ജയൻ കരുമത്തലിൻ്റെ അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച (15/7/22) നടക്കുന്നതാണ്.  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഭൗതിക ശരീരം ഔവർ ചാപ്പൽ ഓഫ് റെസ്റ്റിലെത്തിക്കും. 2.30 വരെ പ്രാർത്ഥനകൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ അവസരം ലഭിക്കുന്നതാണ്.

തുടർന്ന് മൂന്ന് മണിക്ക്  കാം വാലി ക്രിമറ്റോറിയത്തിൽ എത്തിക്കുന്നതും അന്തിമ ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ഇക്കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി കേബ്രിഡ്ജിൽ താമസിക്കുന്ന നാല്പത്തിയൊൻപതുകാരനായ ജയൻ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രവർത്തകനായിരുന്നു. ലേബർ പാർട്ടി അംഗമായിരുന്നു.

ജയന് ഭാര്യയും രണ്ടു മക്കളുമാണുള്ളത്. കേബ്രിഡ്ജിൽ ഹാവെർ ഹില്ലിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. ഭാര്യ ആദം ബ്രൂക് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്.

ചാപ്പലിൻ്റെ വിലാസം:-

43 High Street,

Linton,

Cambidge,

CB21 4 HS.

സിമിത്തേരിയുടെ വിലാസം:-

Cam Valley Crematorium,

Great Chesterford

CB10 1RP

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more