1 GBP = 104.17
breaking news

ഇടുക്കി മെത്രാപ്പോലീത്തയെ ആക്രമിച്ച കേസ്; യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കബാവ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസ്

ഇടുക്കി മെത്രാപ്പോലീത്തയെ ആക്രമിച്ച കേസ്; യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കബാവ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസ്

യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കബാവ, മുൻ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലൻ എന്നിവരടക്കം 7 പേര്‍ക്കെതിരെ ഉദയംപേരൂര്‍‌ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി മെത്രാപ്പോലിത്തയായിരുന്ന കുര്യാക്കോസ് മാര്‍ ക്ലിമിസിനെ പദവിയില്‍ നിന്ന് പുറത്താക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്.

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍, ഫാ. ഷാനു പൗലോസ്, മുന്‍ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, ഫാ. ജിബി, ഡീക്കന്‍ പ്രിന്‍സ് തുടങ്ങി 7 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പുണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം ഉദയ‌ംപേരൂർ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിക്കൊണ്ടുപോകല്‍, മോഷണം, വീടാക്രമിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്.

യാക്കോബായ സഭയിലെ അഴിമതി സംബന്ധിച്ച ആരോപണമുന്നയിച്ച മുൻ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ഡോ:കുര്യാക്കോസ് മോർ ക്ലിമ്മിസിനെ ശ്രേഷ്‌ഠ കാതോലിക്കാ ബാവ സഭയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനുശേഷം ഇദ്ദേഹത്തെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താതിരിക്കാൻ പാത്രിയർക്കാ സെന്ററിലെ മുറിയിൽ പൂട്ടിയിട്ടതായും പിന്നീട് ആരോപണമുയര്‍ന്നു. പിന്നീട് ഉദയംപേരൂരിലെ വീട്ടിലേക്ക് പോയ മാര്‍ ക്ലീമിസിനെ തമ്പു ജോര്‍ജ് തുകലനും ഫാദര്‍ ഷാനുവും നേതൃത്വം നല്‍കിയ സംഘം വീടാക്രമിച്ച് ഭീഷണിപ്പെടുത്തിയതായും തട്ടിക്കോണ്ട് പോയതായുമാണ് പരാതി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more