1 GBP =
breaking news

ഭാവിയിലെ സൂപ്പർ താരങ്ങൾ; ജാക്സൺ 5, ലോസാഞ്ചൽസിലെ പ്രൈമറി സ്‌കൂൾ കുട്ടികളുടെ പെർഫോമൻസ് കണ്ടത് 35 മില്യണിലധികം ആളുകൾ; വൈറലാകുന്ന ജാക്സൺ 5 വീഡിയോ

ഭാവിയിലെ സൂപ്പർ താരങ്ങൾ; ജാക്സൺ 5, ലോസാഞ്ചൽസിലെ പ്രൈമറി സ്‌കൂൾ കുട്ടികളുടെ പെർഫോമൻസ് കണ്ടത് 35 മില്യണിലധികം ആളുകൾ; വൈറലാകുന്ന ജാക്സൺ 5 വീഡിയോ

ലോസാഞ്ചൽസ്: ലോസാഞ്ചലസിലെ പ്രൈമറി സ്‌കൂൾ വിദ്യാര്തഥികൾ സ്‌കൂൾ ഡേയിൽ അവതരിപ്പിച്ച നൃത്തം ലോക ശ്രദ്ധ നേടുകയാണ്. കുരുന്നുകളുടെ നൃത്തം ഇതുവരെ യൂ ഡ്യുബിൽ കണ്ടത് ദശ ലക്ഷക്കണക്കിന് ആളുകളാണ്. ബാൾഡ് വിൻ സ്‌കൂളിന്റെ വാർഷിക പരിപാടിയായ മോട്ടോവാൻ റിവ്യൂ വിലാണ് പരിപാടി അരങ്ങേറിയത്. എല്ലാ വർഷവും കുട്ടികളുടെ വാസന പുറംലോകം അറിയിക്കുന്നതിന് സ്‌കൂൾ അധികൃതർ ഒരുക്കിയ പരിപാടിയാണ് മോട്ടോവാൻ റിവ്യൂ. 2014 ൽ ആരംഭിച്ച പ്രോഗ്രാമിൽ ഇതിനകം തന്നെ നിരവധി വിദ്യാര്തഥികൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അതിലേറെ വ്യത്യസ്തമായി കുരുന്നുകളുടെ പരിപാടി ജാക്സൺ 5 ഇക്കുറി ലോക ജനത ഏറ്റെടുക്കുകയായിരുന്നു. സ്‌കൂളിലെ തേർഡ് ഗ്രേഡ് ടീച്ചർ മാലിന്ഡ വില്യംസാണ് പരിപാടിക്ക് കുട്ടികളെ പ്രോത്സാഹിപ്പിച്ച് രംഗത്തിറക്കിയത്. മൈ ഗേളിലെ ഹിറ്റായ പാട്ട് തിരഞ്ഞെടുത്ത് അവതരിപ്പിച്ച് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് മലിൻഡയും കുഞ്ഞു കുട്ടികളും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more