1 GBP = 104.15
breaking news

ഇറാനിൽ പ്രതിഷേധം തുടരുന്നു, 26 മരണം

ഇറാനിൽ പ്രതിഷേധം തുടരുന്നു, 26 മരണം

ദുബൈ: മതകാര്യ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കുർദ് യുവതി മരിച്ചതിനെതിരായ പ്രതിഷേധം അണയാതെ ഇറാൻ. വെള്ളിയാഴ്ച പുലർച്ചെ ഇറാൻ പട്ടണങ്ങളിലും നഗരങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി.

മഹ്സ അമിനി(22)യുടെ ഖബറടക്കത്തിന് പിന്നാലെ ശനിയാഴ്ച തുടങ്ങിയ രൂക്ഷമായ പ്രക്ഷോഭത്തിൽ പൊലീസുകാരും പ്രതിഷേധക്കാരുമടക്കം 26 പേർ മരിച്ചതായി സർക്കാർ ടി.വി റിപ്പോർട്ട് ചെയ്തു.അടുത്തയാഴ്ച ക്ലാസുകൾ ഓൺലൈനായി മാറ്റുമെന്ന് തെഹ്‌റാൻ സർവകലാശാല പ്രഖ്യാപിച്ചതായി വാർത്ത ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. അധികൃതരുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച തെഹ്‌റാനിൽ വസ്ത്രധാരണരീതിയെ അനുകൂലിച്ച് ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ചു. 

ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും തെരുവിലിറങ്ങിയതായി ഐ.ആർ.എൻ.എ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. തെരുവ് റാലികളിൽ അണിചേരുന്നതിനെതിരെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയ ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്ന് ഭീഷണിമുഴക്കി. ഡസൻ കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more