1 GBP = 104.01
breaking news

ഐ.പി.എല്‍ കേരളത്തിലേക്ക്; ചെന്നൈയുടെ ഹോം ഗ്രൗണ്ടാകാന്‍ തിരുവനന്തപുരം

ഐ.പി.എല്‍ കേരളത്തിലേക്ക്; ചെന്നൈയുടെ ഹോം ഗ്രൗണ്ടാകാന്‍ തിരുവനന്തപുരം

തിരുവനന്തപുരം: ഐ.പി.എല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്. തമിഴ്‌നാട്ടില്‍ കാവേരി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്തിയേക്കും. തിരുവനന്തപുരത്ത് മത്സരങ്ങള്‍ നടത്താന്‍ കെ.സി.എ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബി.സി.സി.ഐയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റും ഇത് സംബന്ധിച്ച് കെ.സി.എ ഭാരവാഹികളുമായി ചര്‍ച്ച നടത്തി.

ഈ മാസം പത്തിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യം ഹോം മാച്ച്. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നത് വരെ ചെന്നൈയില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളുടെ നിലപാട്. പ്രതിഷേധ സൂചകമായി ഐ.പി.എല്‍ മത്സരങ്ങള്‍ തടയാന്‍ സമരക്കാര്‍ ആലോചിക്കുന്നുണ്ട്. ഐ.പി.എല്‍ വേദിയില്‍ പ്രതിഷേധിക്കണമെന്ന് രജനീകാന്ത് അടക്കമുള്ള താരങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കാവേരി പ്രശ്‌നം നിലനില്‍ക്കെ ചെന്നൈയില്‍ ഐ.പി.എല്‍ വച്ചതിനെതിരെ രജനീകാന്ത് രംഗത്ത് വന്നിരുന്നു.

തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം ചെന്നൈയില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഐ.പി.എല്‍ ആഘോഷത്തിനുള്ള സാഹചര്യമല്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാര്‍ കറുത്ത് ബാഡ്ജ് അണിഞ്ഞ് കളിക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു. മത്സരം ബഹിഷ്‌കരിക്കണമെന്ന് തമിഴ് സംവിധായകന്‍ ജെയിംസ് വസന്തന്‍ ആഹ്വാനം ചെയ്തു. തമിഴ്‌നാട്ടിലെ ഏഴരക്കോടി ജനങ്ങള്‍ക്ക് വേണ്ടി ഐ.പി.എല്‍ ടിക്കറ്റ് എടുത്ത അരലക്ഷം പേര്‍ ത്യാഗം സഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more