1 GBP = 104.15
breaking news

അന്താരാഷ്ട്ര സോഷ്യൽ വർക്കേർസ് ഡെ സെലിബ്രേഷൻസ് മാർച്ച് 19 ശനിയാഴ്ച….

അന്താരാഷ്ട്ര സോഷ്യൽ വർക്കേർസ് ഡെ സെലിബ്രേഷൻസ് മാർച്ച് 19 ശനിയാഴ്ച….

ഈ വർഷം മാർച്ച്‌ പതിനഞ്ചാം  തിയതി അന്താരാഷ്ട്ര സോഷ്യൽ വർക്കേഴ്സ്സ് ദിനമായി ആചരിക്കപ്പെടുന്നു. അതിന്റെ ഭാഗമായി യു കെ മലയാളി സോഷ്യൽ വർക്കേഴ്സ് (UKMSW) ഫോറത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങൾ  മാർച്ച് മാസം 19 ആം തീയതി നടത്തപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു.

 അന്നേ ദിവസം രാവിലെ 9:45 നു ആരംഭിക്കുന്ന പരിപാടിയിൽ  യുകെയിലും, ഇന്ത്യയിലും സോഷ്യൽ സർവീസിൽ വർക്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.

കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്. 
2014ൽ ആരംഭിച്ച UKMSW ഇവിടെ ജോലി ചെയ്യുന്ന മലയാളി സോഷ്യൽ വർക്കേഴ്സിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്നു. എല്ലാ മാസവും നടത്തി വരുന്ന പ്രൊഫഷണൽ ഡെവലപ്പ്മെന്റ് പ്രോഗ്രാംസിനു വലിയ സ്വീകാര്യതയാണ് അംഗങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കിന്നത്.

മാർച്ച്‌ 19നു നടുക്കുന്ന ഇന്റർനാഷണൽ സോഷ്യൽ വർക്ക്‌ ഡേ മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി  എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം അംഗങ്ങളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.നിലവിലെ സാഹചര്യത്തിൽ, ഈ മീറ്റിംങ്ങും zoom വഴിയാണ് നടത്തപ്പെടുക.

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വ്യക്തികളുമായോ ഏതെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്:-

സിബി തോമസ് 07988996412

ബിജു ആന്റണി 07809295451

തോമസ് ജോസഫ് 07939492035

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more