1 GBP = 104.15
breaking news

രാഹുലിനും കിഷനും ഫിഫ്റ്റി; ഇന്ത്യക്ക് തകർപ്പൻ ജയം

രാഹുലിനും കിഷനും ഫിഫ്റ്റി; ഇന്ത്യക്ക് തകർപ്പൻ ജയം

ടി-20 ലോകകപ്പിനു മുന്നോടി ആയി നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം ഒരു ഓവർ ശേഷിക്കെ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 70 റൺസെടുത്ത ഇഷൻ കിഷൻ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ലോകേഷ് രാഹുൽ 51 റൺസെടുത്തു.

ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ഇഷാൻ കിഷനും ലോകേഷ് രാഹുലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇഷാൻ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ആദ്യ ഓവറുകളിൽ സ്ട്രോക്ക് പ്ലേയുടെ എക്സിബിഷൻ കാഴ്ചവച്ച രാഹുൽ ഇന്ത്യയെ മുന്നോട്ടുനയിച്ചു. അനായാസം ബൗണ്ടറി ക്ലിയർ ചെയ്ത രാഹുൽ ഒരു ബൗളറെയും വെറുതെവിട്ടില്ല. വെറും 23 പന്തുകളിൽ 6 ബൗണ്ടറികളുടെയുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ രാഹുൽ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത പന്തിൽ രാഹുൽ പുറത്തായി. മാർക്ക് വുഡ് ആണ് ഇംഗ്ലണ്ടിന് ബ്രേക്ക്‌ത്രൂ നൽകിയത്. 9ആം ഓവറിൽ മൊയീൻ അലി പിടിച്ച് പുറത്താവുമ്പോൾ ഇഷാനൊപ്പം 85 റൺസാണ് രാഹുൽ അടിച്ചുകൂട്ടിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more