1 GBP = 104.13
breaking news

ഇന്ത്യ മതേതര രാജ്യം; എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാൻ അവകാശമുണ്ടെന്ന് സുപ്രിം കോടതി

ഇന്ത്യ മതേതര രാജ്യം; എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാൻ അവകാശമുണ്ടെന്ന് സുപ്രിം കോടതി

ഇന്ത്യ മതേതര രാജ്യമാണെന്ന് സുപ്രിം കോടതി. എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വസിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. സത്സംഗ സ്ഥാപകനും ഹിന്ദു ആത്‌മീയാചാര്യനുമായ ശ്രീശ്രീ താക്കൂര്‍ അനുകുല്‍ ചന്ദ്രയെ പരമാത്മ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ഹര്‍ജി പ്രശസ്തിക്കു വേണ്ടി സമര്‍പ്പിച്ചതാണെന്നു വിലയിരുത്തിയ കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ടു.

ഉപേന്ദ്ര നാഥ് ദലൈ എന്നയാളാണ് ഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ഹർജി വിശദമായി വായിക്കാൻ ആരംഭിച്ചപ്പോൾ കോടതി അത് തടഞ്ഞു. കോടതി താങ്കളുടെ പ്രഭാഷണം കേൾക്കാനല്ല ഇരിക്കുന്നതെന്ന് പറഞ്ഞ ബെഞ്ച് എന്താണ് ഹർജിയിലെ ആവശ്യം എന്ന് ആരാഞ്ഞു. ആവശ്യം അറിയിച്ചപ്പോളാണ് ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചത്. എല്ലാവര്‍ക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കണമെന്ന് എങ്ങനെ പറയാനാവും? താങ്കൾക്ക് അദ്ദേഹത്തെ പരമാത്‌മ ആയി കരുതാം. മറ്റുള്ളവരുടെ മേൽ അത് അടിച്ചേല്പിക്കുന്നത് എന്തിനാണ്? ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇതൊരു പൊതുതാത്പര്യ ഹര്‍ജിയല്ല, പ്രശസ്തി താത്പര്യ ഹര്‍ജിയാണ് എന്നും കോടതി കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more