1 GBP = 107.76
breaking news

യുകെയിൽ കാണാതായ 23 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ കാണാതായ 23 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടന്‍: യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തെംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിത്കുമാര്‍ പട്ടേലിനെ(23 )യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവംബർ 21 ന് കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയ്ക്ക് സമീപം തേംസ് നദിയിൽ നിന്ന് മെട്രോപൊളിറ്റൻ പോലീസ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയും തുടർന്ന് സ്ഥലത്തെത്തിയ പാരാമെഡിക്കൽ വിഭാഗം മരണം സ്ഥിരീകരിക്കുകയും ചെയ്തു.

പട്ടേല്‍ ഉന്നത പഠനത്തിനായി സെപ്തംബറിലാണ് മിത്കുമാര്‍ യുകെയിലെത്തിയത്. നവംബര്‍ 17 മുതലാണ് മിത്കുമാര്‍ പട്ടേലിനെ കാണാതായത്. യുകെയിലെ ഷെഫീല്‍ഡ് ഹല്ലം യൂണിവേഴ്‌സിറ്റിയിലാണ് മിത്കുമാര്‍ പട്ടേല്‍ ഉന്നത പഠനത്തിനായി എത്തിയത്. ബിരുദ പഠനത്തിനൊപ്പം ആമസോണില്‍ പാര്‍ടൈം ജോലിയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more