ചെന്നൈ : ചെപ്പോകില്‍ ചരിത്രമെഴുതി ടീം ഇന്ത്യയും കരുണ്‍ നായരും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. കളിയുടെ നാലാം ദിനത്തിലാണ് ടീം ഇന്ത്യയുടെ ബാറ്റിംഗ് ചരിത്രത്തിന് വഴിമാറിയത്.
കരുണ്‍ നായര്‍, ലോകേഷ് രാഹുല്‍ (199) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ ഇന്ത്യ 759 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ നേട്ടം. ശ്രീലങ്കയ്‌ക്കെതിരെ നേടിയ 726 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 759/7 ഡിക്ലയര്‍ ചെയ്തു.
കളിച്ച മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായരാണ് ഇന്ത്യന്‍ ബാറ്റിംഗിനെ നയിച്ചത്. 381 പന്തിലായിരുന്നു കരുണ്‍ നായരുടെ ട്രിപ്പിള്‍ നേട്ടം. വീരേന്ദര്‍ സെവാഗിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഏക ഇന്ത്യന്‍ താരമാണ് കരുണ്‍. ട്രിപ്പിള്‍ നേടുന്ന ആദ്യ മലയാളി താരവും.

ഒന്നാം ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറിക്ക് ഒരുറണ്‍സ് മാത്രം അകലെ പുറത്തായ ലോകേഷ് രാഹുല്‍ നിര്‍ത്തിയിടത്തുനിന്നാണ് കരുണ്‍ നായര്‍ തുടങ്ങിയത്. 98 പന്തില്‍ അഞ്ച് ഫോറിന്റെ അകമ്പടിയോടെയായിരുന്നു കരുണിന്റെ അര്‍ദ്ധ സെഞ്ച്വറി. കളിയുടെ നാലാം ദിനം കരുണിന്റേതായിരുന്നു.
71 എന്ന സ്‌കോറില്‍ നിന്നാണ് കരുണ്‍ നാലാം ദിനം തുടങ്ങിയത്. 1856 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ സെഞ്ച്വറി. സെഞ്ച്വറി നേട്ടത്തോടെ കരുണ്‍ കരുത്തറിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം.
240 പന്തില്‍ കരുണ്‍ 150 നേടി. 306 പന്തിലായിരുന്നു കരുണ്‍ നായരുടെ ഡബിള്‍ സെഞ്ച്വറി നേട്ടം. ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമായി. പിന്നീട് ട്രിപ്പിള്‍ തികയ്ക്കുംവരെ കരുണിനെ പിടിച്ചാല്‍ കിട്ടുന്നതിലും അകലെയായിരുന്നു.
348 പന്തില്‍ 250 തികച്ച കരുണ്‍ 381 പന്തിലാണ് ട്രിപ്പിള്‍ നേടിയത്. 32 ഫോറുകളും 4 സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു കരുണിന്റെ ഇന്നിംഗ്‌സ്. സ്‌കോര്‍ 299ല്‍ നില്‍ക്കെ ബൗണ്ടറി നേടിയാണ് കരുണ്‍ ട്രിപ്പിള്‍ തികച്ചത്.
നിരവധി റെക്കോര്‍ഡുകളും കരുണിന്റെ ഇന്നിങ്‌സിലൂടെ തകര്‍ന്നു വീണു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ എന്ന വിവി എസ് ലക്ഷമണിന്റെ റെക്കോര്‍ഡും കരുണ്‍ തകര്‍ത്തു. രഞ്ജി മത്സരങ്ങളില്‍ കര്‍ണാടകയ്ക്കുവേണ്ടിയാണ് കരുണ്‍ കളിക്കുന്നത്. ഇന്ത്യക്ക് വേണ്ടി മുരളി വിജയ് (29), ആര്‍ അശ്വിന്‍,(67), രവീന്ദ്ര ജഡേജ(51) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
click on malayalam character to switch languages