1 GBP = 104.13
breaking news

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി മുഖ്യാതിഥി

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി മുഖ്യാതിഥി

ഡല്‍ഹി: രാജ്യം ഇന്ന് 74ാം റിപബ്ലിക് ദിനം ആഘോഷിക്കും. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയാണ് മുഖ്യാതിഥി. അതീവ സുരക്ഷയിലാണ് രാജ്യം. 45000 കാണികൾ പരേഡ് കാണാൻ കർത്തവ്യപഥിൽ ഒത്തുകൂടും. രാജ്യത്തിന്‍റെ കരുത്തും സാംസ്‌കാരിക വൈവിധ്യവും വിവിധ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെയും ടാബ്ലോകൾ, കുട്ടികളുടെ സാംസ്‌കാരിക പ്രകടനങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസങ്ങൾ എന്നിവ ആഘോഷത്തിന്‍റെ പ്രൗഢി കൂട്ടും.

ആവേശം പകരാൻ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും. 23 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50 വിമാനങ്ങൾ അണിനിരക്കും. പുതിയ പാർലമെന്‍റ് മന്ദിരം നിർമിക്കുന്ന തൊഴിലാളികൾക്കും റിക്ഷക്കാർക്കുമാണ് വി.ഐ.പി ഗാലറിയിലേക്ക് ക്ഷണം. ക​ന​ത്ത സു​ര​ക്ഷ​യി​ൽ കേരളത്തിലും​ ഇ​ന്ന്​ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ക്കും. സം​സ്ഥാ​ന​ത​ല ച​ട​ങ്ങ്​ ​ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. രാ​വി​ലെ ഒ​മ്പ​തി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. 

വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ശ്വാ​രൂ​ഢ സേ​ന, സം​സ്ഥാ​ന പൊ​ലീ​സ്, എ​ൻ.​സി.​സി, സ്‌​കൗ​ട്ട്സ്, ഗൈ​ഡ്സ്, സ്റ്റു​ഡ​ന്റ്സ് പൊ​ലീ​സ് കാ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​വാ​ദ്യം ഗ​വ​ർ​ണ​ർ സ്വീ​ക​രി​ക്കും. വ്യോ​മ​സേ​ന ഹെ​ലി​കോ​പ്ട​റി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തും. ക​ര​സേ​ന ഇ​ൻ​ഫ​ന്റ​റി ബ്രി​ഗേ​ഡ് എ​ച്ച്.​ക്യു 91 മേ​ജ​ർ ആ​ന​ന്ദ് സി.​എ​സാ​ണ് പ​രേ​ഡ് ക​മാ​ൻ​ഡ​ർ. വ്യോ​മ​സേ​ന സ​തേ​ൺ എ​യ​ർ ക​മാ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ​ൈഫ്ല​റ്റ് സ്‌​ക്വാ​ഡ്ര​ൻ ലീ​ഡ​ർ പ്ര​തീ​ഷ് കു​മാ​ർ ശ​ർ​മ സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ് ആ​കും. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് അ​റി​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more