1 GBP = 104.65
breaking news

ഏഷ്യൻ ഗെയിംസ്; ഛേത്രി​യും സം​ഘ​വും ഇന്ന് പ്രീക്വാർട്ടർ ഫൈനലിൽ സൗദിയെ നേരിടും

ഏഷ്യൻ ഗെയിംസ്; ഛേത്രി​യും സം​ഘ​വും ഇന്ന് പ്രീക്വാർട്ടർ ഫൈനലിൽ സൗദിയെ നേരിടും

ഹാ​ങ്ചോ: ഏ​ഷ്യ​ൻ ഗെ​യിം​സ് പു​രു​ഷ ഫു​ട്ബാ​ൾ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ക്ക് എ​തി​രാ​ളി​ക​ൾ ക​രു​ത്ത​രാ​യ സൗ​ദി അ​റേ​ബ്യ. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 57ാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ടീ​മാ​ണ് സൗ​ദി. ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ ആ​ദ്യ ക​ളി​യി​ൽ അ​ർ​ജ​ന്റീ​ന​യെ വ​രെ അ​ട്ടി​മ​റി​ച്ച​വ​രു​ടെ യു​വ​നി​ര​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. 102ാം റാ​ങ്കി​ലേ​ക്ക് ഇ​റ​ങ്ങി​യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് മ​ത്സ​രം.

മു​മ്പ് മൂ​ന്നു ത​വ​ണ സൗ​ദി​യോ​ട് ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. ഏ​ഷ്യ​യി​ലെ അ​ഞ്ചാ​മ​ത്തെ ടീ​മി​നെ​തി​രെ ക​ളി​ക്കു​ന്ന സു​നി​ൽ ഛേത്രി​ക്കും സം​ഘ​ത്തി​നും മി​ക​ച്ച പോ​രാ​ട്ട​വീ​ര്യം പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ൽ അ​ത് ക​രു​ത്തേ​കും. ഹു​വാ​ങ് ലോ​ങ് സ്പോ​ർ​ട്സ് സെ​ന്റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ​സ​മ​യം വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് മ​ത്സ​രം.

ഗ്രൂ​പ് എ​യി​ൽ ചൈ​ന​ക്കെ​തി​രെ 1-5ന്റെ ​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യാ​ണ് ഇ​ന്ത്യ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​നെ 1-0ത്തി​ന് തോ​ൽ​പി​ച്ചും മ്യാ​ന്മ​റി​നെ​തി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല പി​ടി​ച്ചും ര​ണ്ടാ​മ​ന്മാ​രാ​യി നോ​ക്കൗ​ട്ടി​ൽ ക​ട​ക്കു​ക​യാ​യി​രു​ന്നു. ഗ്രൂ​പ് ബി​യി​ൽ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യാ​ണ് സൗ​ദി മു​ന്നേ​റി​യ​ത്.

ഇ​ന്ത്യ​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​നെ​ന്ന നി​ല​യി​ൽ ഇ​തു​വ​രെ​യു​ള്ള ത​ന്റെ വെ​ല്ലു​വി​ളി​ക​ളി​ൽ ഏ​റ്റ​വും വ​ലു​താ​ണി​തെ​ന്ന് ഇ​ഗോ​ർ സ്റ്റി​മാ​ക് പ​റ​ഞ്ഞു. ‘‘എ​ന്നാ​ൽ, ഞാ​ൻ വെ​ല്ലു​വി​ളി​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്നു. അ​വ​യെ നേ​രി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഞാ​ൻ ഒ​രി​ക്ക​ലും ഒ​ഴി​ഞ്ഞു​മാ​റു​ന്നി​ല്ല.

സൗ​ദി അ​റേ​ബ്യ​ക്കെ​തി​രാ​യ ഞ​ങ്ങ​ളു​ടെ ട്രാ​ക്ക് റെ​ക്കോ​ഡ് എ​ന്തു​ത​ന്നെ​യാ​യാ​ലും അ​ത്ഭു​തം സൃ​ഷ്ടി​ക്കാ​ൻ ഞ​ങ്ങ​ൾ പ്രാ​പ്ത​രാ​ണ്. ഞാ​ൻ ക​ളി​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും മ​ത്സ​ര​ത്തി​നാ​യി ചി​ല ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു. വ​ലി‍യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് സൗ​ദി ക​ളി​ക്കു​ന്ന​ത്’’ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more