1 GBP = 104.23
breaking news

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആദ്യ വീട് പണി അന്തിമഘട്ടത്തിലേക്ക്
ഷാജുവിന്റെ സ്വപ്നങ്ങൾക്ക് അടിത്തറയാകുന്നു.  2017  ക്രിസ്തുമസ് പുതുവത്സാരാഘോഷ സമയത്ത് ഇടുക്കി ജില്ലാ സംഗമം നിർദ്ധനരായ രണ്ട് കുടുംബങ്ങൾക്ക് അവരുടെ  സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി ഏവരോടും സഹായം അഭ്യർത്ഥിക്കുകയും, തൽഫലമായി സമാഹരിച്ച തുക രണ്ട് കുടുംബങ്ങൾക്കായി തുല്യമായി വീതിച്ചു നൽകുകയും ചെയ്തിരുന്നു. അതിൽ   തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന ഷാജുവിന്റെ  കുടുംബത്തിന്റെ ചിരകാലാഭിലാഷമായ പാർപ്പിടത്തിന്റെ പണി ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ പണി പൂർത്തിയായി വരുന്നു. ന്യൂ ഇയ്യറിനോട് അനുബന്ധിച്ച് പണി പൂർത്തിയാക്കി കീ കൈമാറാനാണ് ഉദേശിക്കുന്നത്.
നമ്മുടെ നാട്ടിലെ വെള്ള പൊക്ക ദുരന്തത്തിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി ഇടുക്കിജില്ലാ സംഗമം പ്രളയ സമയത്ത് സമാഹരിച്ച തുക ഈ മാസം തന്നെ ആറ് കുടുംബങ്ങൾക്കായി  കൈമാറുന്നതാണ്.
അതോട് ഒപ്പം ഇടുക്കി ജില്ലാ സംഗമത്തിന്റെ വാർഷിക ചാരിറ്റിയായ ക്രിസ്മസ്, ന്യൂ ഇയ്യർ ചാരിറ്റി ഈ മാസം 25 മുതൽ  തുടക്കുകയാണ്. അതിന് നിങ്ങൾ ഏവരുടെയും സഹായ സഹകരണകൾ ആവിശ്യമാണ്.
ഒരുമയുടെ വിജയമാണ് കുടിയേറ്റക്കാരന്റെ അഭിവൃദ്ധിക്ക് പിന്നിൽ. പ്രകൃതിയുടെ വികൃതികളും, പേടിസ്വപ്നമായ കാട്ടുമൃഗങ്ങളും, മാരക രോഗങ്ങളും, കാട്ടുതീയും, സഞ്ചാരയോഗ്യമല്ലാത്ത ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞ ഇടുക്കിയിലേക്ക് കുടിയേറിയ പൂർവികരും, ഈ ഒരുമയിൽ ഊന്നിയാണ് ഉന്നതികളിലേക്ക് കാൽ വച്ചത്. ഇടുക്കിയുടെ മണ്ണിൽ നിന്നും യു കെ യിലേക്ക് വരും വരായ്കകളെ വകവെക്കാതെ കുടിയേറിയ പിന്മുറക്കാരും. ഒരുമയുടെ സന്ദേശം കൈവെടിയാതെ, ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയുണ്ടാക്കി ഒരുമ നിലനിർത്തി വരുന്നു. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തു ചേരലുകൾക്ക് പുറമെ തങ്ങളാൽ കഴിയും വിധം മറ്റുള്ളവരെ സഹായിക്കുകയും അതോട് ഒപ്പം തന്നെ കലാ, കായിക രംഗത്തും ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ 8 വർഷങ്ങളായി അതാത് വർഷത്തെ കമ്മറ്റികൾ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
തങ്ങളുടെ ജന്മനാട്ടില്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്കോ, സമൂഹത്തിനോ തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍  ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും   അഭിമാനകരമായ ഒരു നിമിഷമാണ് ഇത്.  നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയം.
നമ്മുടെ സംഗമത്തിന്റെ പേരുപോലെ ഇടുക്കി ജില്ലയിലെ എല്ലാ പ്രദേശത്തുള്ളവരും ഒത്തൊരുമിച്ചു സഹായിച്ചതിന്റെ ഫലമാണ് നമുക്ക് ഇത്രയും നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ചത്  ഇനിയും നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് നന്മയുടെ വഴിയേ ഒരുമിച്ചു മുന്നേറാം..
ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി,
 കൺവീനർ ബാബു തോമസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more