1 GBP = 100.09

കൗണ്ട് ഡൌണ്‍ ആരംഭിച്ചു; ഇടുക്കി ജില്ലാ സംഗമം രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്‍പതു ദിനങ്ങള്‍ മാത്രം…

കൗണ്ട് ഡൌണ്‍ ആരംഭിച്ചു; ഇടുക്കി ജില്ലാ സംഗമം രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്‍പതു ദിനങ്ങള്‍ മാത്രം…

റോയ് മാത്യു

ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്ന രണ്ടാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആവേശ പോരാട്ടത്തിന് അരങ്ങ് ഒരുങ്ങി കഴിഞ്ഞു. ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മല്‍ത്സരത്തിന്റെ ഓരോ സെക്കന്റുകളും ആവേശം വിതറി മുന്നേറുമ്പോള്‍ യുകെ മലയാളികളുടെ കായിക ചരിത്രത്തിലെ തന്നെ പ്രധാന ഏടുകളാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്.

അടുത്ത മാസം നാലാം തീയതി നോട്ടിംഗ്ഹാമില്‍ നടത്തപ്പെടുത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളിലും തയ്യാറെടുപ്പിലുമാണ് സംഘാടകര്‍. ഇടുക്കി ജില്ലാ സംഗമത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണ്‍വീനര്‍ ജസ്റ്റിന്‍ എബ്രാഹാം,

ഈ വര്‍ഷത്തെ ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് തുടങ്ങിയവരാണ് ബാഡ്മിന്റണ്‍ കളികള്‍ക്ക് നേത്യത്വം നല്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇവരുടെ നേത്വത്തില്‍ യുകെയില്‍ ആദ്യമായി നടത്തിയ ടൂര്‍ണമെന്റ് വിജയകരവും, ബാഡ്മിന്റണ്‍ സ്‌നേഹികളുടെ സഹകരണങ്ങളും ഉറപ്പാക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഇവരോട് ഒപ്പം മറ്റ് കമ്മറ്റികാരും കൈ കോര്‍ക്കുന്നു.

സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്, മലയാളികളുടെ പുതിയ സംരഭമായ നീലഗിരി ഇന്ത്യന്‍ റെസ്റ്റോറന്റ്,റോതെര്‍ഹാം, എ എന്‍ ആര്‍ സി ഫിസിയോതെറാപ്പി & ആയുര്‍വേദിക് മസാജ് ക്ലിനിക്,ലണ്ടന്‍. ട്രൂമാര്‍ക്ക് ട്രാവല്‍, ലണ്ടന്‍,അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങിയവരാണ്.

വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം £251,£151,£101,£75. പിന്നെ ട്രോഫികളും സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോല്‍സഹന സമ്മാനമായി

ക്വാര്‍ട്ടര്‍ ഫൈനല്‍സ് കളിക്കുന്നവര്‍ക്ക് £50 കാഷ് പ്രൈസും നല്‍കുന്നതാണ്. അതോടൊപ്പം ഈ വര്‍ഷം മല്‍സരങ്ങളോട് ഒപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

യുകെയില്‍ ഉള്ള എല്ലാ ബാഡ്മിന്‍ണ്‍ സ്‌നേഹികളെയും മാര്‍ച്ച് 4ന് നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നു. മല്‍സര വേദിയുടെ വിലാസം’

Billbrough Sports Center

College way

Nottingham

NG8 4DQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more