1 GBP = 104.01
breaking news

ഓണം ചാരിറ്റി  സെപ്റ്റെംബർ 10 നു അവസാനിക്കും; ഇതുവരെ ലഭിച്ചത് 1380  പൗണ്ട്

ഓണം ചാരിറ്റി  സെപ്റ്റെംബർ 10 നു അവസാനിക്കും; ഇതുവരെ ലഭിച്ചത് 1380  പൗണ്ട്

ടോം ജോസ് തടിയംപാട്

തലച്ചോറിൽ ബാധിച്ച ക്യൻസർ രോഗം കൊണ്ട് വിഷമിക്കുന്ന  ഇടുക്കി നെടുംകണ്ടത്തെ  ഷാജിക്കു   വേണ്ടി  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക്  ഇതുവരെ 1380  പൗണ്ട് ലഭിച്ചു   ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെൻറ് താഴെ പ്രസിദ്ധികരിക്കുന്നു  .ചാരിറ്റി  സെപ്റ്റെംബർ 10 നു അവസാനിക്കും  എന്നറിയിക്കുന്നു തൊട്ടടുത്തദിവസം ലഭിച്ച തുക സാമൂഹികപ്രവർത്തകരുടെ സന്യത്വത്തിൽ ഷാജിക്ക് കൈമാറും 

ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുൻപ് വിവാഹിതനായ  ഷാജിയുടെ   സ്വപ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു ക്യൻസർ തലച്ചോറിനെ ബാധിച്ചപ്പോൾ   എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം നിങ്ങളുടെ ചെറിയ സഹായങ്ങൾ ഷാജിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാം  

ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ്  .ഷാജിയുടെ  വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ  അറിയിച്ചത്  യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ്   തോമസിന്റെ അയൽവാസിയാണ് ഷാജി  തോമസിന്റെ അഭ്യർത്ഥനമാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഓണം ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു .നാമെല്ലാം ഓണം ഉണ്ണാൻ തയ്യാറായികൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ  വേദനയിൽ ഒരു കൈത്താങ്ങാകാൻ  നമുക്കൊരുമിക്കാം .നിങ്ങളുടെ സഹായങ്ങൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക .  

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more