ടോം ജോസ് തടിയംപാട്
അമ്മക്ക് കാന്‍സറും പാര്‍ക്കിന്‍സണ്‍സ് രോഗവും, മെനിഞ്ചൈറ്റിസ് ബാധിച്ച് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത 32 വയസുള്ള മകന്‍ കുട്ടന്‍. ഇവര്‍ക്ക് സംരക്ഷണത്തിനായി ജോലി ഉപേക്ഷിച്ച് വീട്ടില്‍ അമ്മയേയും സഹോദരനെയും ശുശ്രുഷിക്കുകയാണ് ജസ്റ്റി.
പയ്യാവൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളി ഇടവകാംഗമായ കാക്കനാട്ട് ജോണിന്റെ കുടുംബത്തിന്റെ കഥയാണിത്. ജോണ്‍ മൂന്നുവര്‍ഷം മുമ്പ് സ്ട്രോക്ക് ബാധിച്ച് മരിച്ചു. നേഴ്സായ ജസ്റ്റിയുടെ ശമ്പളവും അമ്മ ത്രേസ്യാമ്മ കൂലിപ്പണിക്ക് പോയി കിട്ടിയിരുന്ന ചുരുങ്ങിയ കൂലിയും കൊണ്ടാണ് കുടുംബം മുന്നോട്ട് പോയത്. അതിനിടെ അമ്മ ത്രേസ്യാമ്മക്ക് കാന്‍സര്‍ ബാധിച്ച് കിടപ്പിലായി.അതോടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായി. കുട്ടന്‍ പുറം ലോകം കണ്ടിരുന്നത് അമ്മ ത്രേസ്യാമ്മയുടെ കൈപിടിച്ചായിരുന്നു. അമ്മയുടെ രോഗം കുട്ടന്റെ ജീവിതത്തിലും ഇരുള്‍ വീഴ്ത്തി. കുടുംബത്തിന്റെ ഏക വരുമാനമായിരുന്ന തന്റെ ജോലി ഉപേക്ഷിച്ച് അമ്മയേയും സഹോദരനെയും നോക്കാന്‍ ജസ്റ്റിക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. പക്ഷേ വരുമാനം ഒന്നുമില്ലാതെ ഈ കുടുംബം എങ്ങനെ മുന്നോട്ടു പോകും?


ഇടിഞ്ഞു വീഴാറായ വീട്ടില്‍ രോഗത്തോടും വിധിയോടും ഒരുമിച്ച് പൊരുതുകയാണ് അവര്‍. എല്ലാം നോക്കാന്‍ 27 കാരിയായ ഈ പെണ്‍കുട്ടി മാത്രം ചുമക്കാന്‍ പറ്റാത്ത ഭാരം ചുമലില്‍ പേറി വിധിയോട് പൊരുതി തളര്‍ന്നു നില്‍ക്കുകയാണ് ജസ്റ്റി.
കാറ്റും മഴയും വരുമ്പോള്‍ ജസ്റ്റിയുടെ മനസില്‍ തീയാണ്. ചിതലെടുത്ത് വീഴാറായി നില്‍ക്കുന്ന വീട് തലയില്‍ വീഴുമോയെന്ന ആശങ്ക. വിവാഹം ചെയ്ത് സന്തോഷത്തോടെ കഴിയേണ്ട പ്രായത്തില്‍ ഒരു കുടുംബത്തിന്റെ, ചുമക്കാന്‍ പറ്റാത്ത അത്ര ഭാരം ചുമലില്‍പേറി അവശയായി അവള്‍ നില്‍ക്കുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച അമ്മക്ക് മരുന്ന് വാങ്ങാന്‍ മാസം വലിയൊരു തുക വേണം. കാന്‍സര്‍ രോഗത്തിന് തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ചികില്‍സ, പട്ടിണിയും രോഗവും ബാധിച്ച രണ്ട് മനുഷ്യ ജന്‍മങ്ങള്‍ക്ക് ഇടിഞ്ഞു വീഴാറായ വീട്ടില്‍ കാവല്‍ നില്‍ക്കുകയാണ് ഈ പെണ്‍കുട്ടി. മരുന്ന് വാങ്ങണം, വീടുവേണം. പിന്നെ വിശപ്പിന് ഇവര്‍ക്ക് ഭക്ഷണം കഴിക്കണം. ഇവള്‍ നമ്മുടെ സഹോദരിയല്ലേ. നമുക്ക് സഹായിക്കാന്‍ കഴിയില്ലേ. സുമനസുകളുടെ സഹായം ഇവര്‍ക്ക് വേണം.
ഈ അടുത്തു ഈ കുടുംബത്തെ കുറിച്ച് മലയാള മനോരമയില്‍ ഇവരുടെ ദുഖം വിവരിച്ചു കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ കുടുംബത്തെ സഹായിക്കാന്‍ ബിര്‍മിങ്ഹാമിലെ ഒരു ചാരിറ്റി സംഘടന മുന്‍പോട്ടു വന്നിട്ടുണ്ട്. അതിനു നേതൃത്വം കൊടുക്കുന്നത് മുന്‍ UKKCA പ്രസിഡണ്ട് ബെന്നി മാവേലിയാണ്. സന്‍മനസുള്ളവര്‍ നിങ്ങളുടെ സംഭാവന അക്കൗണ്ട് നെയിം K.C.A.W ..sort code 20-97-90 A/C No 93331008 അക്കൗണ്ടില്‍ നിക്ഷേപിക്കുക. നിങ്ങളുടെ സംഭാവന ഈ കുടുംബത്തിന് കൈമാറുന്നതാണ്. നിങ്ങളുടെ ചെറിയ സംഭാവന ഈ കൂടുംബത്തിന് വലിയൊരു ആശ്വാസമാറും എന്നതില്‍ സംശയം ഇല്ല. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നു .
click on malayalam character to switch languages