1 GBP = 104.15
breaking news

ഇരുപത് സുവർണ്ണ വർഷങ്ങളുടെ നിറവിൽ “എൻ എം സി എ”; ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ നിർവ്വഹിക്കും

<strong>ഇരുപത് സുവർണ്ണ വർഷങ്ങളുടെ നിറവിൽ “എൻ എം സി എ”; ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ നിർവ്വഹിക്കും</strong>

ഡിക്സ് ജോർജ്ജ്

നോട്ടിംഗ്ഹാം മലയാളികളുടെ ഒരുമയുടെയും സ്നേഹത്തിന്റെയും പ്രതീകമായ എൻ എം സി എ സ്ഥാപിതമായിട്ടു 20 സുവർണ്ണ വർഷങ്ങൾ പിന്നിടുകയാണ്. ഈ ചരിത്ര മുഹൂർത്തത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്ക് എൻ എം സി എ ആരംഭം കുറിക്കുകയാണ്. ഈ വരുന്ന ഏപ്രിൽ 16ന്‌ ഞായറാഴ്ച നടക്കുന്ന ‘ഹൃദ്യം’ പ്രോഗ്രാമിനോടനുബന്ധിച്ചു ഇരുപതാം വാർഷിക ആഘോഷങ്ങൾ ഔപചാരികമായി ഉത്ഘാടനം യുക്മ ദേശീയ അധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ നിർവ്വഹിക്കും.

ഈ അവസരത്തിൽ തുടക്കം മുതൽ ഇന്ന് വരെ ഒരു സംഘടനക്ക്‌ വേണ്ട സ്നേഹവും കരുതലും പിന്തുണയും നൽകി എൻ എം സി എയെ യുകെയിലെ തന്നെ ഒരു വലിയ മലയാളി കൂട്ടായ്മയാക്കിത്തീർത്ത ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയിൽ ഹൃദ്യം 2023 ലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, സെക്രട്ടറി ബിജോയ് വർഗ്ഗീസ്, ട്രഷറർ അനിത മധു തുടങ്ങിയവർ അറിയിച്ചു.

സ്വാദിഷ്ടമായ കേരള ബുഫേ ഉച്ചക്കും, വൈകിട്ട് വൈവിധ്യമാർന്ന രുചിയേറിയ പഞ്ചാബി ഡിന്നർ ബുഫേയും, നയനവിസ്മയങ്ങളൊരുക്കി പ്രശസ്ത കലാകാരൻമാരും കലാകാരികളും ഒരുക്കുന്ന സ്റ്റേജ് ഷോയും എൻ എം സി എക്ക് ‌ എന്നും കരുത്തായ കുരുന്നുകളുടെ നൃത്തച്ചുവടുകളും, DJയും എല്ലാംചേർന്ന് മികച്ച ദൃശ്യ ശ്രാവ്യ വിരുന്നാണ് എൻ എം സി എ ഒരുക്കിയിരിക്കുന്നത്.

ഇതുവരെ ടിക്കറ്റ് എടുക്കാത്തവർ എത്രയും പെട്ടെന്ന് NMCA വെബ്സൈറ്റ് വഴി ടിക്കറ്റ് എടുത്തു ഈ കലാമാമാങ്കത്തിൽ പങ്കുചേരണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വേദിയുടെ വിലാസം

Marcus Carvey Hall , Nottingham, NC7 2BY

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more