1 GBP = 104.15
breaking news

ദീപാവലി- ദീപങ്ങളുടെ ഉത്സവം, ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷം ഒക്ടോബർ 28ന്

ദീപാവലി- ദീപങ്ങളുടെ ഉത്സവം, ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷം ഒക്ടോബർ 28ന്

ലണ്ടൻ: ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളൊരു ദീപോത്സവമാണ് തുലാമാസത്തിൽ അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നിൽ ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകൾ പ്രചാരത്തിലുണ്ട് . അവയിൽ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നി സമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിർവഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുർദശി എന്നും പേരായി. ഭാരതീയ തനതു പാരമ്പര്യത്തിൽ അധിഷ്ഠിതമായ ആചാരങ്ങളോടെ ആണ് ലണ്ടൻ ഹിന്ദു ഐക്യ വേദി കൊണ്ടാടുന്നത്. നാരായണ മന്ത്രജപവും, പ്രത്യേകം ഭജനയും, പൂജയും ദീപാരാധനയും ദർശിക്കുവാനും ഭഗവദ് കൃപ നേടാനുമുള്ള ഈ അവസരത്തിൽ എല്ലാ യുകെ മലയാളികളെയും ഭഗവദ് നാമത്തിൽ സ്വാഗതം ചെയ്യുന്നു.




അടുത്ത മാസത്തെ സത്സംഗം ഏകാദശി സംഗീതോത്സവം ആയിട്ടാണ് ആഘോഷിക്കുന്നത്, ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കും വിധം പഞ്ചരത്ന കീർത്തനാലാപനവും ഉള്ള യുകെ യിലെ തന്നെ അപൂർവ്വ ആഘോഷമാണ്, ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ഇതിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും……………………..
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more