1 GBP =
breaking news

‘ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത്’: സുരേന്ദ്രന് ഹെെകോടതിയുടെ വിമര്‍ശനം

‘ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത്’: സുരേന്ദ്രന് ഹെെകോടതിയുടെ വിമര്‍ശനം

ശബരിമല വഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രനെതിരെ ഹൈക്കോടതി. ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന്റ എന്ത് അധികാരമെന്ന് കോടതി ചോദിച്ചു. സുപ്രീംകോടതിയുടെ ശബരിമല വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു.

അതിനിടെ, സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്തെത്തി. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കേയാണ് കോടതിയുടെ നിരീക്ഷണം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more