1 GBP =
breaking news

ഹെ​ൽ​സി​ങ്കി ഉ​ച്ച​കോ​ടി: ബ​ന്ധം ശ​ക്​​ത​മാ​ക്കുമെന്ന്​ പു​ടി​നും ട്രം​പും​

ഹെ​ൽ​സി​ങ്കി ഉ​ച്ച​കോ​ടി: ബ​ന്ധം ശ​ക്​​ത​മാ​ക്കുമെന്ന്​ പു​ടി​നും ട്രം​പും​

ഹെ​ൽ​സി​ങ്കി: യു.​എ​സും റ​ഷ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി ഫി​ൻ​ല​ൻ​ഡി​ലെ ഹെ​ൽ​സി​ങ്കി​യി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി. പ​ര​സ്​​പ​ര​ബ​ന്ധം ശ​ക്​​ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നും വ്യ​ക്​​ത​മാ​ക്കി.

റ​ഷ്യ​യു​മാ​യു​ള്ള ച​ർ​ച്ച ന​ല്ല കാ​ര്യ​മാ​ണ്. അ​സാ​ധാ​ര​ണ​മാ​യ ബ​ന്ധ​മാ​ണ്​ ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ​ര​ണ്ട്​ ആ​ണ​വ ശ​ക്​​തി​ക​ളാ​യ ഞ​ങ്ങ​ൾ ഒ​രു​മി​ക്കു​ന്ന​ത്​ കാ​ണാ​ൻ ലോ​കം ആ​ഗ്ര​ഹി​ക്കു​ന്നു ​-ട്രം​പ്​ ച​ർ​ച്ച​ക്ക്​ മു​േ​ന്നാ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ പ​റ​ഞ്ഞു. ലോ​ക​ക​പ്പ്​ ഫു​ട്​​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ റ​ഷ്യ​യെ ട്രം​പ്​ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു.
വ്യാ​പാ​രം, സൈ​നി​ക ബ​ന്ധം, ആ​ണ​വ വി​വാ​ദ​ങ്ങ​ൾ, സി​റി​യ​ൻ യു​ദ്ധം, ഉ​ത്ത​ര കൊ​റി​യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രു​ടെ​യും ച​ർ​ച്ച​യി​ൽ വ​ന്നു.

2014ൽ ​റ​ഷ്യ ക്രി​മി​യ പി​ടി​ച്ച​ട​ക്കി​യ​തോ​ടെ​യാ​ണ്​ യു.​എ​സു​മാ​യി ബ​ന്ധം വ​ഷ​ളാ​യ​ത്. 2016ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​നെ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ൽ റ​ഷ്യ ഇ​ട​പെ​ട്ടു എ​ന്ന ആ​രോ​പ​ണ​വും ബ​ന്ധ​ത്തെ ബാ​ധി​ച്ചു.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച യു.​എ​സ്​ ​നീ​തി​ന്യാ​യ വ​കു​പ്പ്​ ഇൗ കേ​സി​ൽ 12 റ​ഷ്യ​ക്കാ​ർ​ക്കെ​തി​രെ കുറ്റം ചുമത്തിയി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന്​ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ യു.​എ​സ്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. എ​ന്നാ​ൽ, റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​കാ​ൻ കാ​ര​ണം മു​ൻ ഭ​ര​ണ​കൂ​ട​മാ​െ​ണ​ന്ന്​ തി​രി​ച്ച​ടി​ച്ച്​ ട്രം​പ്​ ട്വീ​റ്റ്​ ചെ​യ്​​തു. യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ഫി​ൻ​ല​ൻ​ഡ്​ ത​ല​സ്​​ഥാ​ന​ത്തെ രാ​ജ​കൊ​ട്ടാ​ര​ത്തി​ലാ​ണ്​ ട്രം​പും പു​ടി​നും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്ന​ത്.
ഇ​രു​വ​രും അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ ഒൗ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്​​ച​യാ​ണി​ത്. അ​ഞ്ചു​മ​ണി​ക്കൂ​റോ​ള​മാ​ണ്​ കൂ​ടി​ക്കാ​ഴ​്​​ച നീ​ണ്ട​ത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more