1 GBP = 104.15
breaking news

കര്‍ണാടക അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കര്‍ണാടക അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കര്‍ണാടക മണ്ണിട്ട് അടച്ച കാസര്‍ഗോഡ് – മംഗലാപുരം ഭാഗത്തെ അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

കര്‍ണാടക മണ്ണിട്ട് അടച്ച കാസര്‍ഗോഡ് – മംഗലാപുരം ഭാഗത്തെ അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിഷയത്തിൽ ഉടന്‍ നടപടി സ്വീകരിക്കണം, ഇന്ത്യയിൽ എവിടെയും പൗരന്മാര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്, ചികിത്സക്കായി രോഗികളെ എത്തിക്കാന്‍ സൗകര്യമൊരുക്കണം, ദേശീയപാത അടക്കാന്‍ കര്‍ണാടകത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു.

കാസർകോട്​ റോഡുകൾ അടച്ച കർണാടകയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പ്രതികരിച്ചിരുന്നത്. കര്‍ണാടകയുടെ നടപടി ​ മനുഷ്യത്വ രഹിതമെന്ന് പറഞ്ഞ കോടതി, കോവിഡ്​ മൂലം മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട്​ ആളുകൾ മരിച്ചാൽ ആര്​ ഉത്തരം പറയുമെന്നും ചോദിച്ചു. കേന്ദ്ര നിയന്ത്രണത്തിലുള്ള ഹൈവേ അടക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും മൗലികാവകാശ ലംഘനം ഉണ്ടായാല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം കാസർകോഡ് നിന്ന് ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു കർണാടക എ.ജി ഹൈക്കോടതിയില്‍ പറഞ്ഞത്. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ലെന്നും കര്‍ണാടക, ഹൈക്കോടതിയെ അറിയിച്ചിരുന്നു. രോഗികളെ പോലും കടത്തിവിടാത്ത കർണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും മംഗലാപുരത്തേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ആറുപേർ ചികിത്സ കിട്ടാതെ മരിച്ചെന്നും കേരളം ഇന്ന് ​​ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more