1 GBP = 104.27
breaking news

ഹാത്രസിലെ പ്രതികള്‍ക്ക് വേണ്ടി വാദിക്കുക നിര്‍ഭയ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍

ഹാത്രസിലെ പ്രതികള്‍ക്ക് വേണ്ടി വാദിക്കുക നിര്‍ഭയ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍

ഹാത്രസിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വേണ്ടി നിര്‍ഭയ കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്ന എപി സിംഗ് കോടതിയില്‍ ഹാജരാകും. അഖില ഭാരതീയ ക്ഷത്രീയ മഹാ സഭയാണ് സിംഗിനെ ഈ കേസ് ഏല്‍പ്പിച്ചിരിക്കുന്നത്.

സംഘടനയുടെ ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജാ മാന്‍വേന്ദ്ര സിങ്ങാണ് ഹാത്രസ് പ്രതികള്‍ക്കുവേണ്ടി ഹാജരാകാന്‍ എപി സിങ്ങിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വക്കീല്‍ ഫീസായി നല്‍കാനുള്ള വന്‍ തുക പിരിച്ചെടുത്തിട്ടുണ്ടെന്ന്‌ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാത്രസ് സംഭവത്തിലൂടെ സവര്‍ണ്ണ വിഭാഗക്കാരെ തരംതാഴ്ത്താനുള്ള എസ് സി, എസ് ടി വിഭാഗത്തിന്റെ ശ്രമമാണിത്. ഇത് രജ്പൂത്ത് വിഭാഗക്കാരെ ഏറെ വേദനിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹാത്രസിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കാനായി രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2012ലെ നിര്‍ഭയ കേസ് ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു. അന്ന് പ്രതികള്‍ക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് എപി സിംഗ്. അതേ അഭിഭാഷകന്‍ തന്നെയാണ് ഇപ്പോള്‍ ഹാത്രസിലെ പ്രതികള്‍ക്ക് വേണ്ടിയും വാദിക്കാന്‍ എത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more