1 GBP = 104.27
breaking news

ഹാത്രസ്: പ്രത്യേക മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഹാത്രസ്: പ്രത്യേക മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഹാത്രസ് കൂട്ടബലാത്സംഗ കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ-എസ്ഐറ്റി അന്വേഷണം ആവശ്യപ്പെട്ടുളള പൊതു താല്‍പര്യ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കേസിന്റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്എ ബോബ് ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്..

മുന്‍ നിയമ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രബാന്‍ സിംഗ് ആണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ്ങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനടക്കം കഴിഞ്ഞ ദിവസം യുപി പൊലിസ് കേസെടുത്തിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചതിന് പിന്നാലെയാണ് നടപടി. രാജ്യദ്രോഹ കുറ്റം ചുമത്തിയതിനു പുറമെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ ഗൂഡാലോചന, മതസ്പര്‍ദ്ദ വളര്‍ത്തല്‍, അപവാദ പ്രചാരണം, വഞ്ചനാകുറ്റം എന്നിവയും ചുമത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് തുടങ്ങിയ ജസ്റ്റിസ് ഫോര്‍ ഹാത്രസ് വിക്ടിം എന്ന വെബ്സൈറ്റില്‍ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുവെന്നാണ് യുപി സര്‍ക്കാരിന്റെ വാദം. സമരങ്ങളിലുളള പൊലീസ് നടപടിയെ ചെറുക്കാന്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ നടത്തിയ സമരത്തിലെ രീതികള്‍ സ്വീകരിക്കണമെന്ന് വെബ്സൈറ്റിലുണ്ടെന്നാണ് എഫ്ഐആറില്‍ ഉളളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more