1 GBP = 103.94
breaking news

ഹസന്‍ ആണ് ഇന്നത്തെ ഹീറോ; സാഹസിക ദൗത്യത്തിന് ഹസന്‍ വളയം പിടിക്കുന്നത് രണ്ടാം തവണ

ഹസന്‍ ആണ് ഇന്നത്തെ ഹീറോ; സാഹസിക ദൗത്യത്തിന് ഹസന്‍ വളയം പിടിക്കുന്നത് രണ്ടാം തവണ

മംഗലാപുരത്ത് നിന്ന് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശസ്ത്രക്രിയക്ക് കൊച്ചിയിലേക്ക് എത്തിച്ചത് വെറു 5 മണിക്കൂര്‍ കൊണ്ട്, ഇതിന് നമ്മള്‍ എല്ലാവരും നന്ദി പറയേണ്ടത് ഇന്നത്തെ ഹീറോയായ ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ ദേളിക്കാണ്.

ഇന്ന് രാവിലെ 11,15 ന് ആണ് മംഗലാപുരത്ത് നിന്ന് കുഞ്ഞുമായി ഹസന്‍ പുറപ്പെട്ടത്. തിരുവനന്തപുരം ശ്രീചിത്രയായിരുന്നു ഹസന്റെ ലക്ഷ്യം. കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാല്‍ തന്നെ വളരെ സമ്മര്‍ദത്തിനിടക്കാണ് അദ്ദേഹം വളയം പിടിച്ചത്.

പൊലീസിന്റെയും സര്‍ക്കാരിന്റെയും മറ്റ് അധികാരികളുടെയും നല്ലവരായ ജനങ്ങളുടെയും സഹായവും സഹകരണവും കാരണം ആണ് കുഞ്ഞിനെ അതിവേഗം എത്തിക്കാന്‍ കഴിഞ്ഞതെന്ന് ഹസന്‍ പറഞ്ഞു.

കാസര്‍ഗോഡ് ഉദുമയിലെ മുക്കുന്നോത്ത് സ്വദേശി ഹസന്‍ ദേളി സാഹസികതക്ക് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്.

ഇതിന് മുന്‍പ് 2017 ല്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലേക്ക് കാസര്‍ഗോഡ് സ്വദേശിയായ രോഗിയെ ഹസന്‍ എത്തിച്ചത് 8 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ടാണ്.

കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാല്‍ എയര്‍ ലിഫ്റ്റിങ് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനാലാണ് ആകാശമാര്‍ഗം ഉപേക്ഷിച്ച് ആംബുലന്‍സില്‍ കൊണ്ട് വന്നത്.

കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയിരുന്ന പിഞ്ചുകുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സക്ക് സംവിധാനമൊരുക്കി സംസ്ഥാന സര്‍ക്കാര്‍.

മന്ത്രി കെകെ ശൈലജ ടീച്ചറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി.

മന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരായ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ കുഞ്ഞിനെ പരിശോധിക്കും. അഞ്ചു മണിക്കൂര്‍ കൊണ്ടാണ് കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അമൃതയിലെത്തിച്ചത്.

ഇന്ന് രാവിലെ 11.15നാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വന്നത്.

തിരുവനന്തപുരം ശ്രീചിത്രയിലാണ് ചികിത്സ തീരുമാനിച്ചിരുന്നത്. ആംബുലന്‍സിന് കടന്നുപേകാന്‍ യാത്ര സൗകര്യവും ഒരുക്കിയിരുന്നു. തടസമില്ലാതെ വഴിയൊരുക്കാന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു.

KL-60 – J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാല്‍ എയര്‍ ലിഫ്റ്റിങ് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനാലാണ് ആകാശമാര്‍ഗം ഉപേക്ഷിച്ച് ആംബുലന്‍സില്‍ കൊണ്ടുവരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more