1 GBP = 104.20
breaking news

ദമ്പതികളുടെ ദുരൂഹ തിരോധാനത്തിന് ഒരു വര്‍ഷം; യാതൊരു തുമ്പും കണ്ടത്താന്‍ സാധിക്കാതെ പൊലീസ്

ദമ്പതികളുടെ ദുരൂഹ തിരോധാനത്തിന് ഒരു വര്‍ഷം; യാതൊരു തുമ്പും കണ്ടത്താന്‍ സാധിക്കാതെ പൊലീസ്

കോട്ടയം: കോട്ടയം അറുപറയിലെ ദമ്പതികളുടെ ദുരൂഹ തിരോധാനത്തിനു ഇന്ന് ഒരു വര്‍ഷം തികയുകയാണ്. ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഇരുവരും എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കോട്ടയത്തെയും പരിസരത്തെയും ജലാശയങ്ങളില്‍ പാതാളകരണ്ടി ഉപയോഗിച്ചും പിന്നീട് സ്‌കാനര്‍ ഉപയോഗിച്ചും പലതവണ പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചില്ല. അതിനിടെ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാണാതായ ഹാഷിമിന്റെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്തമാസം 19 ന് ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ഹര്‍ത്താല്‍ ദിനത്തില്‍ രാത്രി ഒന്‍പതുമണിയോടെയാണ് ഭക്ഷണം വാങ്ങുന്നതിനായി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിമും ഭാര്യ ഹബീബയും കോട്ടയത്തേക്ക് പോയത്. വീടിനു സമീപം പലചരക്കുകട നടത്തിയിരുന്ന ഹാഷിം ആഴ്ചകള്‍ക്കു മുമ്പു വാങ്ങിയ മാരുതി വാഗണര്‍ കാറിലാണു വീട്ടില്‍ നിന്നും പോയത്. മക്കളായ ഫാത്തിമയെയും, ബിലാലിനെയും ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദറിനെ ഏല്‍പിച്ചശേഷമാണ് ഇരുവരും പുറപ്പെട്ടത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍, ഡ്രെെവിംഗ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍ ഇവയെല്ലാം വീട്ടില്‍ വെച്ചശേഷമാണു ഇരുവരും പോയത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈംബാഞ്ചും സംസ്ഥാനം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡിജിപിയായിരുന്ന സെന്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. പീന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഒന്നുമുണ്ടായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more