1 GBP = 104.13
breaking news

രാജകുടുംബത്തിൽ കയ്യാങ്കളിയോ?? സഹോദരൻ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ഹാരിയുടെ ഓർമ്മക്കുറിപ്പുകളിൽ

രാജകുടുംബത്തിൽ കയ്യാങ്കളിയോ?? സഹോദരൻ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ഹാരിയുടെ ഓർമ്മക്കുറിപ്പുകളിൽ

ലണ്ടൻ: രാജകുടുംബത്തിൽ കയ്യാങ്കളി നടന്നതായും സഹോദരൻ തന്നെ ശാരീരികമായി ഉപദ്രവിച്ചതായും ആരോപിച്ച് ഹാരി. ഹാരി എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരണ തീയതിക്ക് മുന്‍പ് ചോര്‍ന്നതോടെയാണ് പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. ജ്യേഷ്ഠന്‍ വില്ല്യമുമായി തനിക്ക് അത്ര സുഖകരമായ ബന്ധമല്ല ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്തിയതിന് പുറമെ തന്നെ മര്‍ദ്ദിച്ചതായും ഹാരി ആദ്യമായി വ്യക്തമാക്കുന്നു.
വില്ല്യം തന്റെ കോളറിന് കയറി പിടിക്കുകയും, നിലത്തേക്ക് എറിയുകയും ചെയ്‌തെന്ന് ഹാരി വെളിപ്പെടുത്തുന്നു. ഭാര്യ മെഗാന്‍ മാര്‍ക്കിളിന്റെ പേരില്‍ നടന്ന ചൂടേറിയ വാഗ്വാദത്തിനൊടുവിലാണ് അക്രമം അരങ്ങേറിയത്. ഓട്ടോബയോഗ്രാഫി സ്‌പെയറില്‍ നിന്നുള്ള വിവരങ്ങളിലാണ് വില്ല്യം തന്നെ ശാരീരികമായി അക്രമിച്ചെന്നും, മുറിവും, പരുക്കുകളും ഏറ്റതായും വ്യക്തമാക്കുന്നത്.

2019-ല്‍ ലണ്ടന്‍ വസതിയില്‍ വെച്ചായിരുന്നു അക്രമത്തില്‍ കലാശിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. ഇപ്പോള്‍ വെയ്ൽസ് രാജകുമാരനായ വില്ല്യം അന്ന് മെഗാനെ ബുദ്ധിമുട്ടിക്കുന്ന, പ്രാകൃതമായ, മര്യാദയില്ലാത്ത വ്യക്തിയാണെന്നാണ് കുറ്റപ്പെടുത്തിയിരുന്നു. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതേപടി ആവര്‍ത്തിക്കുകയാണ് വില്ല്യം ചെയ്തതെന്ന് ഹാരി വിമര്‍ശിച്ചു.

ഇതോടെയാണ് ഇരുവരും തമ്മില്‍ ആക്രോശം തുടങ്ങിയതും, ഒടുവില്‍ കൈയ്യാങ്കളിയില്‍ അവസാനിച്ചതെന്നും, പുസ്തകം വ്യക്തമാക്കുന്നു. ഗാര്‍ഡിയനാണ് പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവിട്ടത്. പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പുസ്തകം ചോരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനെ മറികടന്നാണ് പത്രത്തിന് ആദ്യ കോപ്പി ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more