1 GBP = 104.17
breaking news

സ്രാമ്പിക്കൽ പിതാവും,സേവ്യർ ഖാനും, സോജി അച്ചനും  വന്നെത്തി; ഇന്ന് ലണ്ടനിൽ ആല്മീയോർജ്ജം പകരും.

സ്രാമ്പിക്കൽ പിതാവും,സേവ്യർ ഖാനും, സോജി അച്ചനും  വന്നെത്തി; ഇന്ന് ലണ്ടനിൽ ആല്മീയോർജ്ജം പകരും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഹാരോ ലെഷർ സെന്ററിൽ ഇന്നു നടക്കുന്ന റീജണൽ അഭിഷേകാഗ്നി കൺവെൻഷൻ ആയിരങ്ങൾക്ക്  അനുഗ്രഹമേകുന്ന ആല്മീയ ലഹരിയിലേക്ക് നയിക്കപ്പെടുമ്പോൾ ലണ്ടൻ അനുഗ്രഹ സംഗമ വേദിയാകും. ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയുടെ മഹായിടയൻ മാർ സ്രാമ്പിക്കൽ പിതാവ് തിരുക്കർമ്മങ്ങൾ നയിച്ചു സന്ദേശം നൽകുമ്പോൾ, അഭിഷേകാഗ്നി കൺവെൻഷനുകളുടെ അമരക്കാരനായ പ്രശസ്ത തിരുവചന പ്രഘോഷകൻ സേവ്യർ ഖാൻ വട്ടായിൽ അച്ചൻ തിരുവചന ശുശ്രുഷ നയിക്കുന്നതാണ്.
നാളെയുടെ പ്രതീക്ഷകളായ കുട്ടികൾക്ക് ആല്മീയ ചിന്തകളും ഉപദേശങ്ങളും നൽകി ആല്മീയ ധാരയിൽ വാർത്തെടുക്കാനുതകുന്ന ശുശ്രുഷകളുമായി സ്പിരിച്ച്വൽ ഡയറക്ടറും, ധ്യാന ഗുരുവുമായ സോജി ഓലിക്കൽ അച്ചനും ടീമും കുട്ടികളുടെ ധ്യാനം നയിക്കും.
രാവിലെ 9:00 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.
മരുന്നും, ഭക്ഷണവും ആവശ്യമുള്ളവർ കൈവശം അത് കരുതേണ്ടതാണ്. ഡോ.ജോൺ അബ്രഹാമിന്റെ നേതൃത്വത്തിൽ വിപുലമായ ഫസ്റ്റ് എയിഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൺവെൻഷർ സെന്ററിലും, സമീപത്തുമുള്ള കാർ പാർക്കിങ്ങുകൾ പേ ആൻഡ് ഡിസ്പ്ലേ സംവിധാനത്തിലുള്ളതാണ്. പാർക്കിങ്ങിന് വേണ്ടി അഞ്ചു പൗണ്ടിന്റെ കോയിനുകൾ കരുതേണ്ടതാണ്.
ബസ്സുകളിൽ വരുന്നവർക്ക് H9, H10 ബസ്സുകൾ പിടിച്ചാൽ ലെഷർ സെന്ററിന്റെ മുന്നിൽ വന്നിറങ്ങാവുന്നതാണ്. പബ്ലിക് ട്രാൻസ്പോർട്ടുപയോഗിച്ച്‌ ഹാരോയിൽ വന്നിറങ്ങുന്നവർ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു.
അനുഗ്രഹങ്ങളുടെ പറുദീസയായി ഹാരോ ലെഷർ സെന്റർ തീരുമ്പോൾ ആ ആല്മീയ ആനന്ദം നുകരുവാനും, ആല്മീയോർജ്ജം നേടുവാനും അഭിഷേകാഗ്നി ധ്യാന വേദിയിലേക്ക് ഏവരും വന്നെത്തിച്ചേരുവാൻ സസ്നേഹം ക്ഷണിക്കുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതുക്കുളങ്ങര തുടങ്ങിയവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഷാജി വാട്‌ഫോർഡ്‌ : 07737702264;
തോമസ് ആന്റണി: 07903867625
ജോമോൻ ഹെയർഫീൽഡ്:07804691069
Harrow Leisure Centre, Christchurch Avenue,

Harrow, HA3 5BD  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more