1 GBP = 107.76
breaking news

ലണ്ടനിൽ മലയാളി വ്യവസായി അന്തരിച്ചു; വിടവാങ്ങിയത് ഷാ-ഷിബ് ബിസിനെസ്സ് ഗ്രൂപ്പ് ഉടമയായ ഹനീഫ് ഷിബു

ലണ്ടനിൽ മലയാളി വ്യവസായി അന്തരിച്ചു; വിടവാങ്ങിയത് ഷാ-ഷിബ് ബിസിനെസ്സ് ഗ്രൂപ്പ് ഉടമയായ ഹനീഫ് ഷിബു

ലണ്ടൻ : കോവിഡ് ബാധിച്ച് യുകെ മലയാളി അന്തരിച്ചു. കായംകുളം താമരക്കുളം സ്വദേശിയും ബിസിനസ് പ്രമുഖനുമായ ഹനീഫ് ഷിബു (50) ആണ് അന്തരിച്ചത്. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഹനീഫ് ഷിബു ‘ഷാഷിബ്’ ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളില്‍ ഒരാളാണ്.

മുമ്പ് രണ്ട് തവണ കോവിഡ് വന്നിട്ടുള്ള ആളാണ് ഹനീഫ് ഷിബു. ഇത്തവണ കോവിഡ് മൂലം ശ്വാസതടസ്സം നേരിടുകയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്ന ഹനീഫ് ഷിബു തന്റെ ബിസിനസ് യുകെയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹോദരന്‍ ഷാജുവിന് ഒപ്പമാണ് യു.കെയിലേക്ക് കുടിയേറിയത്.

മുണ്ടക്കയം സ്വദേശിനിയായ രഹ്‌ന കമാലാണ് ഭാര്യ. മക്കൾ: സറോഷ്, സറ, സിമ്ര. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ലണ്ടൻ ഇൽഫോർഡിൽ നടത്തുവാനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

ഹനീഫ് ഷിബുവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ സമിതിയംഗം ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൻ തോമസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ഹനീഫ് ഷിബുവിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more