1 GBP = 104.15
breaking news

എച്ച്​.1ബി വിസ: അതിവേഗ സംവിധാനം വീണ്ടും നിർത്തി

എച്ച്​.1ബി വിസ: അതിവേഗ സംവിധാനം വീണ്ടും നിർത്തി

വാഷിങ്​ടൺ: എച്ച്​.1ബി വിസ അതിവേഗത്തിൽ നൽകുന്ന സംവിധാനം യു.എസ്​ താൽക്കാലികമായി നിർത്തി. ചൊവ്വാഴ്​ചയാണ്​ ഇതുസംബന്ധിച ഉത്തരവ്​ ഇറങ്ങിയത്​. 2018 സെപ്​തംബർ 10 വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, അമേരിക്കയിൽ നിന്ന്​ ബിരുദാനന്തര ബിരുദം നേടിയവർക്ക്​ ഇക്കാര്യത്തിൽ ഇളവ്​ ഭരണകൂടം നൽകിയിട്ടുണ്ട്​.

അതേ സമയം, എച്ച്​.1ബി വിസക്കായുള്ള പുതിയ അപേക്ഷകൾ ഏപ്രിൽ 2 മുതൽ സ്വീകരിക്കുമെന്നും യു.എസ്​ ഭരണകൂടം വ്യക്​തമാക്കിയിട്ടുണ്ട്​. താൽക്കാലികമായി വിസ സേവനങ്ങൾ നിർത്തിവെക്കുന്നതിലുടെ കൂടുതൽ കാര്യക്ഷമായി പ്രവർത്തിക്കാമെന്നാണ്​ അമേരിക്കൻ ഭരണകൂടത്തി​​​െൻറ പ്രതീക്ഷ.

യു.എസിൽ ഡോണൾഡ്​ ​ട്രംപ്​ അധികാരത്തിലെത്തിയതിന്​ എച്ച്​-1ബി വിസ നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ​െഎ.ടി മേഖല ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്​ എച്ച്​.1ബി വിസയേയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more