1 GBP = 104.15
breaking news

ഗ്രെയ്സ് മെലഡീസ് ഓർക്കസ്ട്രയുടെ ഒൻപതാമതു വാർഷികാഘോഷം “ഗ്രെയ്സ് നൈറ്റ് 2017” ഈ മാസം 21 ന് സൗത്താംപ്ടണിൽ…ഐഡിയ സ്റ്റാർ ഫെയിം അരുൺ ഗോപൻ മുഖ്യാതിഥി…

ഗ്രെയ്സ് മെലഡീസ് ഓർക്കസ്ട്രയുടെ ഒൻപതാമതു വാർഷികാഘോഷം “ഗ്രെയ്സ് നൈറ്റ്  2017” ഈ മാസം 21 ന്  സൗത്താംപ്ടണിൽ…ഐഡിയ സ്റ്റാർ ഫെയിം അരുൺ ഗോപൻ മുഖ്യാതിഥി…

സിബി മേപ്രത്ത്
യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവ സാന്നിധ്യമായ ഗ്രെയ്സ് മേലഡീസ് ഓർക്കസ്ട്രയുടെ ഒൻപതാമതു വാർഷികാഘോഷം “ഗ്രെയ്സ് നൈറ്റ് 2017″ ഈ മാസം 21 ന് സൗത്താംപ്ടണിൽ നടത്തപ്പെടുന്നു. ഐഡിയ സ്റ്റാർ ഫെയം അരുൺ ഗോപൻ ആണ് മുഖ്യ അതിഥി കൂടാതെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് ദുബായിൽ നിന്നെത്തുന്ന പ്രശസ്ത സൗണ്ട് എഞ്ചിനിയറും ” Sound House Dubai ” എന്ന സ്ഥാപനത്തിന്റെ സാരഥിയുമായ ജോസ് ജോർജ് ആണ് അവതാരകരായി എത്തുന്നത്. ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് അടക്കം യുകെ യിലെ നിരവധി സ്‌റ്റേജുകളിലെ നിറ സാന്നിത്യമായ ശ്രീമതി സിമ സൈമൺ ശ്രീ വിവേക് ബാലകൃഷ്ണൻ എന്നിവരും കൂടാതെ യുകെയിൽ തന്നെയുള്ള ഐറിൻ കുശാൽ സ്റ്റാൻലി എന്ന പുതിയ അവതാരകയും എത്തുന്നു.




ഇതിന്റെ നടത്തിപ്പിനായി ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സിബി മേപ്രത്തു, ജെയ്സൺ ബത്തേരി,റെജി കോശി,മനോജ് മാത്രാടൻ,ജോർജ് എടത്വ,മീട്ടു ജോസഫ് ,ജോഷി കുളമ്പള്ളി,രാകേഷ്, മനു,ആനന്ദവിലാസ്, ജോയിസൺ ജോയി എന്നിവരും പ്രവർത്തിക്കുന്നു. അതുപോലെ തന്നെ നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ ലഭിക്കുന്നതാണ്. വീഡിയോ സാം പോർട്സ്‌മൗത്തും ഫോട്ടോസ് ലോറൻസും രാജേഷ് ബെറ്റർ ഫ്രെയിംസും നിർവഹിക്കുന്നതാണ്. 4 മണി മുതൽ രാത്രി 10 വരെ ആണ് പരിപാടികൾ നടക്കുന്നത്. എല്ലാ കലാസ്നേഹികളെയും ഗ്രേസ് നൈറ്റ് 2017ലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു കൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more