1 GBP = 104.15
breaking news

ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിയെ തള്ളി സർക്കാർ

ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിയെ തള്ളി സർക്കാർ

കൊച്ചി: ഭൂമി കയ്യേറ്റത്തിൽ മുൻ മന്ത്രി തോമസ് ചാണ്ടിയെ തള്ളി സർക്കാർ. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യകത്മാക്കി. ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. രേഖകളിൽ അവ്വ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടി ചൂണ്ടിക്കാട്ടിയപ്പോൾ വിഷയം ജില്ലാ കളക്ട‌ർ മുമ്പാകെ ഉന്നയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എതിർപ്പറിയിക്കാൻ പത്ത് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.

ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമ്മിക്കാൻ വയൽ നികത്തിയ കേസിൽ മുൻ മന്ത്രി തോമസ് ചാണ്ടി, ആലപ്പുഴ മുൻ കലക്ട‌ർ കെ. വേണു ഗോപാൽ, മുൻ സബ് കലക്ടർ സൗരഭ് ജെയിൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആ‌ർ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇവ‌ർക്കെതിരെ അഴിമതി നിരോധന നിയമ ലംഘനം, ഗൂഢാലോചന, ഒൗദ്യേഗിക പദവി ദുരുപയോഗം ചെയ്യൽ, നിലം നികത്തൽ നിരോധന നിയമ ലംഘനം, പൊതുമുതൽ അപഹരണം തുടങ്ങിയ കുറ്റങ്ങൾ നികത്തി കേസെടുക്കാനാണ് കോടതി നിർദ്ദേശം. പ്രഥമവിവര റിപ്പോർട്ട് 18ന് കോടതിയിൽ ഹാജരാക്കണമെന്നും വിജിലൻസ് എൻക്വയറി കമ്മീഷൻ ആന്റ് സ്പെഷ്യൽ ജ‌‌ഡ്ജി ഉത്തരവിട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more