1 GBP = 104.15
breaking news

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം ഇന്ന്..

ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം ഇന്ന്..
മാഞ്ചസ്റ്റർ:- കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ മകരവിളക്ക്
ഒരു മഹോത്സവമായി വളരെയധികം സവിശേഷതകളോടെ  ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ ഹിന്ദു കമ്മ്യൂണിറ്റി (GMMHC) ഇന്ന് ആഘോഷിക്കുന്നു. ഇന്ന്  ഉച്ചകഴിഞ്ഞ് 2 മുതൽ ഓംകാരവും ശരണം വിളികളോടെയും ഭക്തജനങ്ങൾ മാഞ്ചസ്റ്ററിലെ അമ്പലനടയിലെത്തും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഉത്സവത്തിനു കൊടിയേറും. തുടർന്ന് ഭക്തിനിർഭരമായ ഭജന ആരംഭിക്കുകയായി. അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം, വിളക്കുപൂജ, പുഷ്പാഞ്ജലി, പടിപൂജ, അർച്ചന, ദീപാരാധന, മഹാപ്രസാദം എന്നിങ്ങനെ ആണ് മറ്റ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ശ്രീ പ്രസാദ് ഭട്ട് പ്രദാന കാർമികത്വം വഹിക്കുന്നതാണ്.
 ഭക്തജനങ്ങൾക്ക്‌  ശ്രീ അയ്യപ്പദർശനത്തിനും വഴിപാടുകൾ ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കും. ഈ ഭക്തിനിർഭരമായ ശബരീശ സന്നിധിയിലേക്ക് ഏവരുടെയും സാന്നിധ്യം അയ്യപ്പനാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുകയും, എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
സിന്ധു ഉണ്ണി –  07979123615
ഹരികുമാർ  –  07403344590
സമയം – 2 pm – 9 pm
അമ്പലത്തിന്റെ വിലാസം:-
Radhskrishna Temple
Brunswick Road
Withington
M20 4QB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more