1 GBP = 104.15
breaking news

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിക്ക് നവ നേതൃത്വം; രജിനി ജീമോൻ പ്രസിഡൻ്റ്… ഹരി എസ് മേനോൻ സെക്രട്ടറി

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിക്ക് നവ നേതൃത്വം; രജിനി ജീമോൻ പ്രസിഡൻ്റ്… ഹരി എസ് മേനോൻ സെക്രട്ടറി

രാധേഷ് നായർ

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിക്ക് 2022 /2023 കാലയളവിലേക്ക്  പുതിയ ഭരണസമിതി നിലവിൽ വന്നു.കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ പ്രവർത്തിച്ചു വരുന്ന കാര്യക്ഷമതകൊണ്ടും കർമ്മശേഷി കൊണ്ടും യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ, 
ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) വാർഷിക പൊതുയോഗം 2022   ഫെബ്രുവരി 12  നു  ശനിയാഴ്ച്ച വൈകീട്ട്  6  മണിക്ക്  മാഞ്ചസ്റ്റർ ജെയിൻ കമ്മ്യൂണിറ്റി  സെന്ററിൽ  നടത്തപ്പെട്ടു.

പ്രസിഡൻറ് രജനി രഞ്ജിത്തിന്റെ  അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി അരുൺചന്ദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ മുത്തുസ്വാമി അയ്യർ ഈ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു..

പ്രസിഡണ്ടായി ശ്രീമതി രജനി ജിമോനെയും, സെക്രട്ടറിയായി ശ്രീ ഹരി എസ്‌ മേനോനെയും, ട്രഷററായി സുനിൽ ഉണ്ണിയേയും  വൈസ് പ്രസിഡണ്ടായി ശ്രീമതി മേഘന ഷാജിമോനെയും, ജോയിൻറ് സെക്രട്ടറിയായി ശ്രീമതി അമ്പിളി ദിനേശനെയും,  പൊതുയോഗം തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായി   തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ. സുനിൽ ദേവദാസ്,  ശ്രീ. അനീഷ് റോൺ, ശ്രീ. സോബി ബാബു, ശ്രീ ധനേഷ് ശ്രീധർ,  ശ്രീ. ഹരീഷ് നായർ, ശ്രീ. രതീഷ് എം  ജെ, ശ്രീമതി. പൂർണിമ ജീമോൻ  എന്നിവരാണ്. ഈ വരുന്ന വർഷക്കാലയളവിൽ നടക്കാനിരിക്കുന്ന  GMMHC യുടെ എല്ലാ പ്രവർത്തനങ്ങളിലും GMMHC കുടുംബാംഗങ്ങളുടെ നിസ്സീമമായ സഹകരണം തുടർന്നും ഉണ്ടാവണമെന്ന് പ്രസിഡന്റ് രജനി ജീമോൻ അഭ്യർത്ഥിച്ചു.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധിഘട്ടത്തിലും  സമാജത്തിന്റെ എല്ലാ പ്രവർത്തങ്ങളും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാൻ നിസ്സീമസമായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും മുൻ സെക്രട്ടറി അരുൺചന്ദ് നന്ദി പ്രകാശിപ്പിച്ചു കൊണ്ടു പൊതുയോഗം അവസാനിച്ചു. തുടർന്ന് അന്നദാനവും  നടത്തപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more