1 GBP = 104.21
breaking news

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം ജനുവരി 15ന് രാധാകൃഷ്ണ മന്ദിറിൽ…

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം ജനുവരി 15ന് രാധാകൃഷ്ണ മന്ദിറിൽ…

ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ മകരവിളക്ക് മഹോത്സവം ജനുവരി 15 (15/01/2022) ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഭക്ത്യാദരപൂർവ്വം  വിതിംഗ്ടണിൽ രാധാകൃഷ്ണ മന്ദിറിർ(ഗാന്ധിഹാൾ) വച്ച് ആഘോഷിക്കും.

അന്നേദിവസം പണ്ഡിറ്റ്‌ പ്രസാദ്ഭട്ടിൻ്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകളായ ഗണപതിഹോമം,  വിളക്ക്പൂജ, പടിപൂജ, അർച്ചന, അഭിഷേകം എന്നിവ ഉണ്ടായിരിക്കും . ദീപാരാധനക്ക് ശേഷം ഹരിവരാസനം പാടി നട അടക്കുകയും തുടർന്ന് മഹാപ്രസാദത്തോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-

ഹരികുമാർ – 07403344590

ചന്ദ്രശേഖരൻ – 07865563926.

പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം :-

Radhakrishna Mandir (Ghandhi Hall)
Brunswick Road, M20 4QB. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more