1 GBP = 104.15
breaking news

ജി എം എ പ്രിൻസ് ആൽവിൻ കപ്പ് ഗ്ലോസ്റ്റർ ഗ്ലെഡിയേറ്റേഴ്‌സിന് തകർപ്പം ജയം

ജി എം എ  പ്രിൻസ് ആൽവിൻ കപ്പ് ഗ്ലോസ്റ്റർ ഗ്ലെഡിയേറ്റേഴ്‌സിന് തകർപ്പം ജയം

സ്റ്റീഫൻ അലക്സ് ഇലവുങ്കൽ

കരുത്തരായ ചെൽട്ടൻഹാം വാരിയേഴ്‌സിനെ 30 റൺസുകൾക്ക് പരാജയപെടുത്തി, കഴിഞ്ഞ വർഷം കൈവിട്ട കിരിടം തിരിച്ച് പിടിച്ചു. ആദ്യം ബാറ്റ് ചെയത ഗ്ലെഡിയേറ്റേഴ്‌സിന് തുടക്കം പതറിയെങ്കിലും, മദ്യനിരയുടെ ബാറ്റിംഗ് വെടികെട്ട് നല്ല സ്കോർ സന്മാനിച്ചു. ക്യാപ്റ്റൻ മനോജ് വേണുഗോപലൻ (44), സ്റ്റിഫൻ (28) ഇരുവരുടെയും വെടിക്കെട്ട് ബാറ്റിംഗ് ഉം, മനു (24) ചെറുത്തു നിൽപ്പും, മാന്യമായ സ്കോറിൽ എത്തിച്ചു.30 ഓവർ മത്സരത്തിൽ 27 ഓവറിൽ 133 ന് ഓൾ ഒട്ടായി ഗ്ലെഡിയേറ്റേഴ്‌സ്..

തുടർന്ന് ബാറ്റിംഗ് തുങ്ങിയ വാരിയേഴ്സിന് നല്ല തുടക്കം മുഹേഷും ,ചന്തർഉം നൽകിയെങ്കിലും, ചന്തറിന്റെ വിക്കറ്റിലൂടെ സ്റ്റിഫൻ വാരിയേഴ്‌സിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു, മനോജിന്റെ ആദ്യ ബോളിൽ തന്നെ മഹേഷും മടങ്ങിയതൊടെ ഗ്ലെഡിയേറ്റേഴ്സ് വിജയം കൈ പിടിയിൽ ഒതുക്കിതുടങ്ങി.
തുടർന്ന് ബൗൾ ചെയ്ത ജോണിയുടെ ഒരോ ഓവറിൽ തുടർച്ചയായ 2 വിക്കറ്റുകൾ വീണതോടെ വാരിയേഴ്‌സിന്റെ പ്രതീക്ഷമങ്ങി.

മധ്യനിരയിൽ മാർട്ടിനും, വിനോദും, പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഗ്ലെഡിയേറ്റേഴ്‌സിന്റെ കൃത്യതയാർന്ന ബൗളിംഗ് ന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. രണ്ടു ഓവർ മാത്രം എറിഞ്ഞ ആന്റണി മാത്യു മൂന്ന് വിക്കറ്റുകൾ നേടി അവസാനത്തെ ആണിയും അടിച്ചു. വാരിയേഴ്‌സ് 24ഓവറിൽ104 ന് പുറത്ത്.

കരുത്തരായ വാരിയേഴ്‌സിനെ തകർത്ത് നാലാം തവണയാണ് ഗ്ലെഡിയേറ്റേഴ്സ് കപ്പ് നേടുന്നത്. ഗ്ലെഡിയേറ്റേഴ്‌സിന് വേണ്ടി ജോണി, ആന്റണി, സ്റ്റിഫൻ എന്നിവർ മൂന്ന് വിക്കറ്റ് വിതവും, മനോജ് ഒരു വിക്കറ്റും നേടി.

വാരിയേഴ്‌സിന് വേണ്ടി മഹേഷ് – 4 ,ബിജു – 3 വിക്കറ്റും, വിനോദും, അജിയും ഒരോ വിക്കറ്റും നേടി.
മികച്ച ബാറ്സ്മാനായി മനോജ് വേണുഗോപാലും ബൗളർ ആയി മഹേഷിനെയും തെരെഞ്ഞെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more