1 GBP = 107.71
breaking news

അഭയാർഥികളെ നാടുകടത്താൻ രഹസ്യയോഗം ചേർന്ന് തീവ്രവലതുപക്ഷം; ജർമനിയിൽ പ്രതിഷേധം

അഭയാർഥികളെ നാടുകടത്താൻ രഹസ്യയോഗം ചേർന്ന് തീവ്രവലതുപക്ഷം; ജർമനിയിൽ പ്രതിഷേധം

ബെർലിൻ: രാജ്യത്തെത്തിയ ദശലക്ഷക്കണക്കിന് അഭയാർഥികളെ തിരിച്ചയക്കുന്നത് തീരുമാനിക്കാൻ കഴിഞ്ഞ ദിവസം തീവ്ര വലതുപക്ഷ കക്ഷികൾ ചേർന്ന യോഗത്തിനെതിരെ ജർമനിയിൽ വ്യാപക പ്രതിഷേധം. 1930കളിൽ ജൂതർക്കെതിരെ നാസികൾ നടത്തിയ ഗൂഢാലോചനക്ക് സമാനമായാണ് അഭയാർഥികൾക്കു നേരെ എ.എഫ്.ഡി അടക്കം കക്ഷികൾ യോഗം വിളിച്ചുചേർത്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 

നേരത്തെ ബ്രിട്ടൻ റുവാണ്ട പദ്ധതി അവതരിപ്പിച്ചതിന് സമാനമായി ജർമനിയിൽനിന്നും ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് നാടുകടത്താനാണ് ഇവരുടെ നിർദേശം. തങ്ങൾ അധികാരത്തിലെത്തിയാൽ പദ്ധതി നടപ്പാക്കുമെന്നും ഇവർ പറയുന്നു. ബെർലിൻ, കൊളോൺ ഉൾപ്പെടെ പ്രമുഖ പട്ടണങ്ങളിൽ വൻജനാവലി പ്രതിഷേധങ്ങളിൽ പങ്കെടുത്തു. യോഗം വിളിച്ച സംഘടനകളെ നിരോധിക്കണമെന്നാണ് ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more