1 GBP = 104.15
breaking news

ലാലിച്ചൻ അനുസ്മരണ സമ്മേളനം ഓക്സ്ഫോർഡിൽ വെള്ളിയാഴ്ച്ച

ലാലിച്ചൻ അനുസ്മരണ സമ്മേളനം ഓക്സ്ഫോർഡിൽ വെള്ളിയാഴ്ച്ച

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്സ്മാസ്) സജീവാംഗവും ആദ്യ കാല പ്രവർത്തകരിൽ ഒരാളുമായ തങ്ങളുടെ പ്രിയ സുഹൃത്ത് ലാലിച്ചന്റെ (ജോർജ്ജ് ചാലങ്ങാടി) ദേഹ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഓക്സ്ഫോർഡ് മലയാളികൾ വെള്ളിയാഴ്ച ഒന്നിച്ച് ചേരും. ഇക്കഴിഞ്ഞ ശനിയാഴ്‌ച നാട്ടിൽ വച്ചായിരുന്നു ഓക്സ്ഫോഡ് മലയാളികളുടെ പ്രിയങ്കരനായ ലാലിച്ചന്റെ ആകസ്മിക നിര്യാണം.

വെള്ളിയാഴ്ച വൈകുന്നേരം 5.45 ന് ഓക്സ്ഫോർഡിലെ കോർപസ് ക്രിസ്റ്റി ചർച്ച് ഹാളിലാകും അനുസ്മരണ സമ്മേളനം നടക്കുകയെന്ന് ഓക്‌സ്മാസ് ഭാരവാഹികളായ പ്രസിഡന്റ് ജോബി ജോണും സെക്രട്ടറി സജി തെക്കേക്കരയും അറിയിച്ചു. അനുസ്മരണ സമ്മേളനത്തിൽ സംഘടനയിലെ മുഴുവൻ അംഗങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

അനുസ്മരണ സമ്മേളന വേദിയുടെ വിലാസം

Corpus Christi Church

88 Wharton Road, Woodfarm

Headington, OX3 8AJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more