1 GBP = 104.17
breaking news

നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം കേംബ്രിഡ്ജ് റീജിയനിലെ ജോണി ജോസഫ് കുടുംബത്തിന്; രണ്ടാം സ്ഥാനത്തെത്തി മാഞ്ചസ്റ്റർ, പ്രെസ്റ്റൺ റീജിയനുകൾ….ലണ്ടൻ, ഗ്ലാസ്‌ഗോ റീജിയനുൾക്ക് മൂന്നാം സ്ഥാനം….

നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം  കേംബ്രിഡ്ജ്  റീജിയനിലെ ജോണി ജോസഫ് കുടുംബത്തിന്; രണ്ടാം സ്ഥാനത്തെത്തി മാഞ്ചസ്റ്റർ, പ്രെസ്റ്റൺ റീജിയനുകൾ….ലണ്ടൻ,  ഗ്ലാസ്‌ഗോ റീജിയനുൾക്ക് മൂന്നാം സ്ഥാനം….

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാതലത്തിൽ സംഘടിപ്പിച്ച നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം  കേംബ്രിഡ്ജ്  റീജിയനിലെ ജോണി ജോസഫും കുടുംബവും കരസ്ഥമാക്കി. ആത്യന്തം വാശിയേറിയ മത്സരത്തിൽ  രണ്ടാം സ്ഥാനത്തെത്തിയത്  മാഞ്ചസ്റ്റർ, പ്രെസ്റ്റൺ റീജിയനുകളിൽ നിന്നുമുള്ള പ്രതിനിധികളാണ്.  ലണ്ടൻ,  ഗ്ലാസ്‌ഗോ റീജിയനുകളിൽ നിന്നും പങ്കെടുത്തവർ   മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മാർ തോമാശ്ലീഹായിൽ നിന്നും വിശ്വാസം നേരിട്ട് സ്വീകരിച്ച് മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിക്കുന്ന സീറോ മലബാർ ക്രിസ്ത്യാനികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. ഭാരതത്തിന്റെ മണ്ണിൽ പിറവിയെടുത്ത് വളർച്ച പ്രാപിച്ച് ഇന്ന് ലോകം മുഴുവനും വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്ന  സീറോ മലബാർ സഭയ്ക്ക് അഭിമാനിക്കാം. യുകെയുടെ മണ്ണിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മക്കൾ സഭയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വിശ്വാസ സമൂഹമായി വളർന്നുവരുന്നതിൽ. കുടുംബങ്ങൾക്കായി നടത്തിയ ചരിത്രപഠന മത്സരം പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു.

 കേംബ്രിഡ്ജ് റീജിയനിലെ ഔർ ലേഡി ഓഫ് വാൽസിംങ്ഹാം മിഷനിലെ ജോണി ജോസഫ് ആൻഡ് ഫാമിലിയാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം പങ്കുവച്ചത് മാഞ്ചസ്റ്റർ റീജിയനിലെ ഹൾ സെന്റ് എഫ്രേം പ്രൊപ്പോസ്ഡ് മിഷനിലെ  സജു പോൾ ആൻഡ് ഫാമിലിയും പ്രെസ്റ്റൻ റീജിയനിലുള്ള സെന്റ്. അൽഫോൻസാ കത്തീഡ്രൽ ഇടവകയിലെ  ഷിബു വെളുത്തേപ്പിള്ളി ആൻഡ് ഫാമിലിയുമാണ്. മൂന്നാം സ്ഥാനം പങ്കുവച്ചത് ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ ടെൻഹമിലെ അനുമോൾ കോലഞ്ചേരി ആൻഡ് ഫാമിലിയും  ഗ്ലാസ്‌ഗോ  റീജിയണിലെ എഡിൻബറോ സെൻ്റ്. അൽഫോൻസാ ആൻഡ് അന്തോണി മിഷിലെ  ഷോണി തോമസ് ആൻഡ് ഫാമിലിയുമാണ്.  വിജയികൾക്കും, മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ബൈബിൾ അപ്പസ്തോലെറ്റിന്റെ പേരിലുള്ള എല്ലാവിധ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും അറിയിക്കുന്നു.

 അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹാശംസകളോടെ ആരംഭിച്ച മത്സരം സഭ സ്നേഹികൾക്കും ചരിത്രപഠനാർത്ഥികൾക്കും വളരെ ഉപകാരപ്രദമായ രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. വികാരി ജനറാൾമാരായ മോൺ. ആൻറണി ചൂണ്ടെലിക്കാട്ട്, മോൺ.ജിനോ അരീക്കാട്ട്, റവ.ഫാ. ജോർജ് എട്ടുപറയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അവതരണമികവുകൊണ്ടും നൂതനസാങ്കേതിക വിദ്യകളുടെ ഉപയോഗംകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ മത്സരമാണ് ഇന്നലെ നടന്നത്. രൂപതയുടെ യു ട്യൂബ് ചാനലിലൂടെ ലൈവ് ആയിട്ടാണ് മത്സരങ്ങൾ നടത്തിയത്.

ഇന്നലെ നടന്ന നസ്രാണി ചരിത്ര പഠന മത്സരം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more