1 GBP = 104.15
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മാഞ്ചസ്റ്റർ റീജിയനിലെ മിഷനുകളുടെ പ്രഖ്യാപനം ഞായറാഴ്ച അഭിവന്ദ്യ കർദ്ദിനാൾ ജോർജ് ആലഞ്ചേരി നിർവ്വഹിക്കുന്നു; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി മാഞ്ചസ്റ്റർ വിശ്വാസ സമൂഹം….

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മാഞ്ചസ്റ്റർ റീജിയനിലെ മിഷനുകളുടെ പ്രഖ്യാപനം ഞായറാഴ്ച അഭിവന്ദ്യ കർദ്ദിനാൾ ജോർജ് ആലഞ്ചേരി നിർവ്വഹിക്കുന്നു;  ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി മാഞ്ചസ്റ്റർ വിശ്വാസ സമൂഹം….
മാഞ്ചസ്റ്റർ:- ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മാഞ്ചസ്റ്റർ റീജിയനിലെ മിഷൻ സെന്ററുകളുടെ ഔദ്യോഗിക പ്രഖ്യാപനം 25 ന് ഞായാറാഴ്ച വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയത്തിൽ സഭാ തലവൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കോട്ട്ലൻഡിൽ നിന്നും എത്തിച്ചേരുന്ന  അഭിവന്ദ്യ പിതാക്കൻമാർക്ക് ദേവാലയങ്കണത്തിൽ വിശ്വാസി സമൂഹം സ്വീകരണം നൽകും. തുടർന്ന് വിമൻസ് ഫോറം പ്രവർത്തകർ, അൾത്താര ശുശ്രൂഷകർ, ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ എന്നിവർ മുത്തുക്കുടകളേന്തി പിതാക്കൻമാരേയും മറ്റ് വൈദികരേയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ അഭിവന്ദ്യ പിതാക്കൻമാരെയും വൈദികരെയും വിശ്വാസി സമൂഹത്തെയും സ്വാഗതം ചെയ്യും. തുടർന്ന് ഭക്തിനിർഭരമായ ദിവ്യബലിക്ക് മാർ ജോർജ് ആലഞ്ചേരി പിതാവ് മുഖ്യ കാർമ്മികനായി ഭക്തി നിർഭരമായ ദിവ്യബലി ആരംഭിക്കും.  ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, കോട്ടയം രൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ  വികാരി ജനറാൾമാരായ ഡോ.മാത്യു ചൂരപ്പൊയ്കയിൽ, മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ ഉൾപ്പെടെ  നിരവധി വൈദികർ സഹകാർമികരാകും. മാഞ്ചസ്റ്റർ റീജിയനിലെ വിവിധ മാസ് സെൻററുകളിൽ നിന്നുമുള്ള ഗായക സംഘാംഗങ്ങൾ ആലപിക്കുന്ന ഗാനങ്ങൾ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കും.ദിവ്യബലി മദ്ധ്യേ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മിഷനുകളുടെ പ്രഖ്യാപനം ഡിക്രിയായി വായിക്കും. ഇതോടെ മിഷനുകൾ നിലവിൽ വരും.മാഞ്ചസ്റ്റർ റീജിയനിൽ ആരംഭിക്കുന്ന സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്.എം.വൈ.എം) ഉദ്ഘാടനവും കർദ്ദിനാൾ നിർവ്വഹിക്കും. ദേവാലയത്തിലെ ശശ്രൂഷകൾക്ക് ശേഷം  ചായ സൽക്കാരത്തോടെ പരിപാടികൾ സമാപിക്കും. മാർ ജോസഫ് സ്രാസിക്കൽ പിതാവിന്റെ മെത്രാഭിഷേകത്തിന് ശേഷം ആദ്യമായിട്ടാണ് കർദ്ദിനാൾ മാർ ആലഞ്ചേരി യുകെയിലെത്തുന്നത്.
അഭിവന്ദ്യ കർദിനാർ തിരുമേനിയുടെ മാഞ്ചസ്റ്റർ മിഷൻ പ്രഖ്യാപന സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുവാനായി റീജിയൻ കോഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കലിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ യോഗംചേർന്നു‌. യോഗത്തിൽ ഇതുവരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും, വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച തീരുമാനമെടുക്കുകയും ചെയ്തു. വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയിലും യോഗത്തിൽ സംബന്ധിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, റെജി മടത്തിലേട്ട്, ജോസ് അത്തിമറ്റം, ഹാൻസ് ജോസഫ്, ബെന്നി, മാത്യു, ബോബി ആലഞ്ചേരി, ജയ്സൻ മേച്ചേരി, ആൻസൻ, റോയ്, നോയൽ ജോർജ്, സിബി ജെയിംസ്, മിന്റോ ആന്റണി, ജോജി, അലക്സ് വർഗ്ഗീസ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
മാഞ്ചസ്റ്റർ റീജിയനിലെ മിഷൻ സെന്ററുകളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. എതൊക്കെ മാസ് സെന്ററുകൾ തമ്മിൽ യോജിപ്പിച്ചാണ് മിഷൻ നിലവിൽ വരുകയെന്ന് ഒദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം വരാത്ത സാഹചര്യത്തിൽ ഊഹാപോഹങ്ങളുടെ പുറകേ പോകേണ്ടതില്ലെന്ന് റീജിയൻ കോഡിനേറ്റർ ജോസച്ചൻ അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മാഞ്ചസ്റ്റർ റീജിയനിലെ വിശ്വാസി സമൂഹം വരുന്ന ഞായറാഴ്ച നടക്കുന്ന മിഷൻ പ്രഖ്യാപനമെന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ്. നൂറ് കണക്കിന് സഭാ മക്കൾ പങ്കെടുക്കുന്ന ചരിത്ര മുഹൂർത്തത്തിൽ സഭാതലവന്റെ വാക്കുകൾക്കായി വിശ്വാസികൾ കാതോർക്കുകയാണ്. മിഷൻ പ്രഖ്യാപനത്തോടനുബന്ധിച്ചു നടക്കുന്ന ദിവ്യബലിയിലും മറ്റ് ശുശ്രൂഷകളിലും സംബന്ധിച്ച് ആലഞ്ചേരി പിതാവിന്റെ സന്ദർശനവും മിഷൻ പ്രഖ്യാപനവും വിജയകരമാക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി റീജിയൻ കോഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more