1 GBP = 107.80
breaking news

കനത്ത സാമ്പത്തിക ബാധ്യത; ഗസ്സയിലെ റിസർവ് സൈനികരുടെ എണ്ണം ഇസ്രായേൽ കുറക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്

കനത്ത സാമ്പത്തിക ബാധ്യത; ഗസ്സയിലെ റിസർവ് സൈനികരുടെ എണ്ണം ഇസ്രായേൽ കുറക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്

തെൽഅവീവ്: കനത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇസ്രായേൽ ഗസ്സയിലെ റിസർവ് സൈനികരുടെ എണ്ണം കുറക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഹമാസുമായുള്ള യുദ്ധം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ റിപ്പോർട്ട് ചെയ്തു.

3,60,000 സൈനികരെ യുദ്ധമുഖത്തിറക്കുമെന്നാണ് ഇസ്രായേൽ ആദ്യം പ്രഖ്യാപിച്ചിരുന്നത്. രണ്ട് ലക്ഷത്തോളം സൈനികർ ഇപ്പോൾ ഗസ്സയിലുണ്ട്. റിസർവ് സൈനികർക്കായി 130 കോടി ഡോളർ ശമ്പള ഇനത്തിൽമാത്രം ചെലവുണ്ട്. ആവശ്യത്തിന് സൈനികരെമാത്രം നിലനിർത്തി ബാക്കിയുള്ളവരെ തിരിച്ചയക്കുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഏറെ നാൾ നീണ്ടുനിൽക്കുന്നതാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഹമാസ് കടുത്ത പ്രതിരോധം തീർക്കുന്നതിനാൽ ഇസ്രായേൽ സേനക്ക് കനത്ത ആൾനാശവും സംഭവിക്കുന്നുണ്ട്. യുദ്ധം മൂലം ഇസ്രായേലി സമ്പദ്‍വ്യവസ്ഥയും വൻ തകർച്ചയാണ് നേരിടുന്നത്. ഓഹരി വിപണിയിലും റിയൽ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകളിലും തകർച്ച പ്രകടമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more