1 GBP = 107.78
breaking news

ഗാസയിൽ ഇസ്രായേൽ ആശുപത്രികൾ ആക്രമിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് യു.എൻ

ഗാസയിൽ ഇസ്രായേൽ ആശുപത്രികൾ ആക്രമിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് യു.എൻ

ന്യൂയോർക്കും: ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് യു.എൻ. അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്താണ് ആശുപത്രികൾ ആക്രമിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. സുരക്ഷിതത്വത്തിന്റെ സ്ഥലമാകണം ആശുപത്രികൾ. അത് യുദ്ധം നടത്താനുളള സ്ഥലമല്ലെന്ന് ഗ്രിഫിത്ത് പറഞ്ഞു.

ആരോഗ്യസംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. ആരോഗ്യകേന്ദ്രങ്ങൾക്ക് വൈദ്യുതിയും അവിടെയുള്ളവർക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്നതും രോഗികളേയും പൗരൻമാരേയും വെടിവെക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ മനഃസാക്ഷിക്ക് നിരക്കാത്തതും അപലപനീയവും നിർത്തേണ്ടതുമാണെന്നും ഗ്രിഫിത്ത് വ്യക്തമാക്കി.

അതേസമയം, ഗ​സ്സ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ അ​ൽ​ ശി​ഫ ഹോ​സ്പി​റ്റ​ലി​ൽ ജ​ന​റേ​റ്റ​റു​ക​ൾ നി​ല​ച്ച് ഇ​ൻ​കു​ബേ​റ്റ​റി​ലു​ള്ള 39 ന​വ​ജാ​ത​ശി​ശു​ക്ക​ൾ ഏ​തു നി​മി​ഷ​വും മ​രി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വെ​ന്റി​ലേ​റ്റ​റി​ലു​ള്ള ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​തി​ലൊ​രാ​ൾ കു​ട്ടി​യാ​ണ്. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഐ.​സി.​യു വി​ഭാ​ഗ​ത്തി​നു​മേ​ലും ബോംബിട്ടു. ജ​ന​റേ​റ്റ​ർ നി​ല​ച്ച​തു​കാ​ര​ണം ഫ്രീ​സ​റി​ൽ​നി​ന്ന് മാ​റ്റി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കാ​നാ​യി അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ കൂ​ട്ട​ക്കു​ഴി​മാ​ടം ഒ​രു​ക്കാ​നു​ള്ള ശ്ര​മം ഇ​സ്രാ​യേ​ലി ഷെ​ല്ലി​ങ്ങി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ർ​ക്കും ആ​​ശു​പ​ത്രി​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നോ ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​രാ​നോ സാ​ധി​ക്കു​ന്നി​ല്ല. അ​ന​ങ്ങു​ന്ന ആ​രെ​യും സ്നൈ​പ്പ​റു​ക​ൾ വെ​ടി​വെ​ച്ചി​ടു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ൽ ഖു​ദ്സ് ഹോ​സ്പി​റ്റ​ൽ ടാ​ങ്കു​ക​ൾ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. 14,000പേ​ർ അ​ഭ​യം​തേ​ടി​യി​രി​ക്കു​ന്ന ആ​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് ഏ​തു​നി​മി​ഷ​വും ടാ​ങ്കു​ക​ൾ ഇ​ര​ച്ചു​ക​യ​റു​മെ​ന്ന അ​വ​സ്ഥ​യാ​ണ്.

ഇ​തു​വ​രെ​യാ​യി 11,078 ഫ​ല​സ്തീ​നി​ക​ൾ മ​രി​ച്ചു. അ​തേ​സ​മ​യം, ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ളു​ടെ 1400 പൗ​ര​ൻ​മാ​ർ മ​രി​ച്ചി​രു​ന്നു​വെ​ന്ന ക​ണ​ക്ക് വെ​ള്ളി​യാ​ഴ്ച ഇ​സ്രാ​യേ​ൽ നാ​ട​കീ​യ​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. 1200ല​ധി​കം പേ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more