1 GBP = 104.21
breaking news

ഗാ​രി ലി​നേ​ക്ക​റി​നെ​ അവതാരക സ്ഥാനത്ത് നിന്ന് നീക്കിയ നടപടി; പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബിബിസി

<strong>ഗാ​രി ലി​നേ​ക്ക​റി​നെ​ അവതാരക സ്ഥാനത്ത് നിന്ന് നീക്കിയ നടപടി; പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബിബിസി</strong>

ല​ണ്ട​ൻ: കു​ടി​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ന​യ​ത്തെ വി​മ​ർ​ശി​ച്ച് ട്വീ​റ്റ് ചെ​യ്ത മു​ൻ ഇം​ഗ്ല​ണ്ട് ഫു​ട്ബാ​ൾ ടീം ​ക്യാ​പ്റ്റ​ൻ ഗാ​രി ലി​നേ​ക്ക​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് കു​ഴ​പ്പ​ത്തി​ലാ​യി ബി.​ബി.​സി.

‘മാ​ച്ച് ഓ​ഫ് ദ ​ഡേ’ അ​വ​താ​ര​ക സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ ലി​നേ​ക്ക​റി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മ​റ്റ് അ​വ​താ​ര​ക​രും പ​ണി​മു​ട​ക്കി​യ​തോ​ടെ ഈ ​ആ​ഴ്ച കു​റ​ച്ച് സ്​​പോ​ർ​ട്സ് പ​രി​പാ​ടി​ക​ളേ ഉ​ണ്ടാ​കൂ​വെ​ന്ന് പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്നു. പ്രീ​മി​യ​ർ ലീ​ഗി​ലെ നി​ര​വ​ധി താ​ര​ങ്ങ​ളും കാ​യി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ലി​നേ​ക്ക​റി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.ബ്രി​ട്ടീ​ഷ് ഗ​വ​ണ്‍മെ​ന്റി​ന്റെ കു​ടി​യേ​റ്റ ന​യ​ത്തെ നാ​സി ജ​ര്‍മ​നി​യോ​ട് ഉ​പ​മി​ച്ച​താ​ണ് ലി​നേ​ക്ക​റി​നെ​തി​രാ​യ ന​ട​പ​ടി​ക്ക് കാ​ര​ണം.

അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ന് വി​ല​ങ്ങി​ടു​ന്ന​താ​ണ് ബി.​ബി.​സി​യു​ടെ ന​ട​പ​ടി​യെ​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചു. ലി​നേ​ക്ക​ർ മി​ക​ച്ച ഫു​ട്ബാ​ൾ ക​ളി​ക്കാ​ര​നും ക​ഴി​വു​ള്ള അ​വ​താ​ര​ക​നു​മാ​ണെ​ന്നും പ​റ​ഞ്ഞ സു​ന​ക്, പ്ര​ശ്നം സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ലി​നേ​ക്ക​റി​നെ നീ​ക്കി​യ​തി​ല്‍ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന വാ​ദ​ങ്ങ​ളു​യ​ര്‍ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ന​കി​ന്റെ പ്ര​തി​ക​ര​ണം.

അതേസമയം അടുത്ത 24 മണിക്കൂറിനുള്ളിൽ ബിബിസിയുമായുള്ള തർക്കം അദ്ദേഹത്തിന് തൃപ്തികരമായ രീതിയിൽ പരിഹരിക്കപ്പെടുമെന്ന് ഗാരി ലിനേക്കറുമായി അടുത്ത വൃത്തങ്ങൾ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇന്ന് രാവിലെ തന്നെ ലിനേക്കർ വിഷയത്തിൽ ബിബിസിയുടെ ഭാഗത്ത് നിന്ന് ഒരു പ്രസ്താവന ഉണ്ടായേക്കാമെന്നാണ് കരുതപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more