1 GBP = 107.73
breaking news

ക്രിസ്തുമസ് അവധി കഴിഞ്ഞെത്തുന്നവരെ വലച്ച് ഗെരിത്ത് കൊടുങ്കാറ്റ്; സ്കോട്ലൻഡിൽ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് പോലീസ്

ക്രിസ്തുമസ് അവധി കഴിഞ്ഞെത്തുന്നവരെ വലച്ച് ഗെരിത്ത് കൊടുങ്കാറ്റ്; സ്കോട്ലൻഡിൽ മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ച് പോലീസ്

ലണ്ടന്‍: ക്രിസ്തുമസ് അവധി കഴിഞ്ഞെത്തുന്നവരെ വലച്ച് ഗെരിത്ത് കൊടുങ്കാറ്റ് താണ്ഡവമാടുന്നു. 80 എംപിഎച്ച് വേഗത്തില്‍ വീശിയടിക്കുന്ന കാറ്റ്, അതിശക്തമായ മഴ, മഞ്ഞുവീഴ്ച… എല്ലാം ചേര്‍ന്ന് ബ്രിട്ടനില്‍ ദുസ്സഹമായ സാഹചര്യമാണ്. അതേസമയം കാലാവസ്ഥ ദുസ്സഹമായതോടെ സ്‌കോട്ട്‌ലണ്ടില്‍ പോലീസ് ഗുരുതരാവസ്ഥ പ്രഖ്യാപിച്ചു.

ക്രിസ്മസ് ഹോളിഡേ കഴിഞ്ഞ വീടുകളിലേക്ക് മടക്കയാത്ര നടത്തുന്ന യാത്രക്കാരെയാണ് ഗെരിത്ത് കൊടുങ്കാറ്റ് ദുരിതത്തിലാക്കിയത്. അതിവേഗത്തില്‍ കാറ്റ് വീശുന്നതും, ശക്തമായ മഴയും ചേര്‍ന്ന് റോഡ്, റെയില്‍, വ്യോമ, ഫെറി ഗതാഗതം താറുമാറാക്കി.

പെര്‍ത്ത്ഷയറിലെ ഡാല്‍നാസ്പിഡലില്‍ എ9-ല്‍ 400 കാറുകളും, ലോറികളും നാല് മണിക്കൂറോളം കനത്ത മഞ്ഞില്‍ കുടുങ്ങിയതോടെ ആളുകളോട് യാത്ര ചെയ്യരുതെന്ന് സ്‌കോട്ടിഷ് അധികൃതര്‍ ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലണ്ടിലേക്കുള്ള നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇത് പരിഗണിച്ച് യാത്ര ഒഴിവാക്കാനാണ് കസ്റ്റമേഴ്‌സിനോട് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്നത്. ഇന്ന് രാവിലെ വരെ ചില റെയില്‍ യാത്രക്കാര്‍ കുരുങ്ങി കിടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവരോട് ഹോട്ടല്‍ ബുക്ക് ചെയ്യാനും, തിരികെ ക്ലെയിം ചെയ്യാനുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിലക്കുകള്‍ വന്നതോടെ 18 വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വേസ് റദ്ദാക്കി. അബെര്‍ദീന്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ, ജേഴ്‌സി, മാഞ്ചസ്റ്റര്‍, ബാഴ്‌സലോണ, ബെര്‍ലിന്‍, മാഡ്രിഡ്, പാരീസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഇതില്‍ പെടും.

സ്‌കോട്ട്‌ലണ്ടിലെ കുപാറില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താമസക്കാരെ വീടുകളില്‍ നിന്നും രക്ഷപ്പെടുത്തേണ്ടി വന്നു. സ്‌പെഷ്യലിസ്റ്റ് ബോട്ടുകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. വ്യാഴാഴ്ച വരെ ഒന്‍പത് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് ഇഞ്ച് വരെ മഴയ്ക്കും, എട്ട് ഇഞ്ച് മഞ്ഞിനും സാധ്യത പറയുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more